മഴക്കെടുതി: പോലീസിനെ വട്ടം ചുറ്റിച്ച് മദ്യലഹരിയില്‍ വ്യാജ സന്ദേശം, അയച്ചയാള്‍ക്കെതിരേ കേസ് എടുത്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലേക്ക് വെളളിയാഴ്ച വ്യാജ സന്ദേശം അയച്ച ആള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ചെയ്തു. കേരളാ പോലീസ് ആക്ടിലെ മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷലഭിക്കുന്ന വകുപ്പുപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

കനത്ത മഴയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ തിരക്കിലായിരുന്ന പോലീസിനെയാണ് മദ്യലഹരിയില്‍ ഗൃഹനാഥന്‍ വട്ടംകറക്കിയത്.

കേരളാ പോലീന്റെ കേന്ദ്രീകൃത നമ്പരായ 112ല്‍ വിളിച്ച് വൈകിട്ട് ആറോടെ അമ്പാറ സ്വദേശിയായ ചരുവില്‍ രവി എന്നയാളാണ് പ്ലാശനാല്‍ ഭാഗത്ത് വിവാഹം കഴിച്ചുതാമസിക്കുന്ന തന്റെ മകളും കുടുംബവും വെള്ളപ്പൊക്കത്തില്‍പെട്ടെന്നും അടിയന്തിര സഹായം ലഭ്യമാക്കണമെന്നും അറിയിച്ചത്.

കണ്‍ട്രോറൂമില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടിരുന്ന പോലീസ് വാഹനം വെള്ളപ്പൊക്കം വകവയ്ക്കാതെ സ്ഥലത്തേക്ക് കുതിച്ചു. പ്രധാന വഴികളിലെ ഗതാഗതം വെള്ളം കയറിതടസപ്പെട്ടിരുന്നതിനാല്‍ ദുര്‍ഘടമായ മറ്റു പലവഴികളിലൂടെയും സാഹസികമായാണ് എസ്.ഐയും പാര്‍ട്ടിയും പ്ലാശനാല്‍ഭാഗത്ത് എത്തിച്ചേര്‍ന്നത്.

സ്ഥലത്തെത്തിയ ശേഷം വിവരം നല്‍കിയ രവി എന്നയാളുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മകളുടെ വീടിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങളോ അവരുടെ ഫോണ്‍നമ്പരോ നല്‍കാന്‍ വിളിച്ചയാള്‍ കൂട്ടാക്കിയില്ല.

തുടര്‍ന്ന് തലപ്പലം ഗ്രാമപഞ്ചായത്ത് അധികൃതരുമായും വാര്‍ഡ് മെമ്പര്‍മാരുമായും ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ സന്ദേശം നല്‍കിയ വ്യക്തിയുടെ മകളുടെ കുടുംബത്തെ തേടിപ്പിടിച്ച് സ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയില്ലെന്നും അവരെല്ലാം സുരക്ഷിതരാണെന്നും ഉറപ്പാക്കി പോലീസ് മടങ്ങി. മദ്യലഹരിയിലാണ് ഇത്തരത്തില്‍ വ്യാജ സന്ദേശം അയച്ചതെന്നാണു വിവരം.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: