പാലായില്‍ ജഡ്ജിയുടെയും കോടതി ജീവനക്കാരന്റേയും വാഹനങ്ങളുടെ ചില്ല് അടിച്ചു തകര്‍ത്ത നിലയില്‍; പാലാ പോലീസ് കേസെടുത്തു

പാലാ: പാലാ ജുഡീഷ്യല്‍ കോംപ്ലക്‌സ് വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത നിലയില്‍. രണ്ടു വാഹനങ്ങളാണ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തത്.

കെഎല്‍ 7 ബിഎന്‍ 1977 ഇന്‍ഡിഗോ കാറും, കെഎല്‍ 8 എബി 5654 എന്ന നമ്പറിലുള്ള വാഗണ്‍ ആര്‍ കാറിന്റെയും ചില്ലുകളാണ് അക്രമികള്‍ നശിപ്പിച്ചത്. എംഎസിറ്റി ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് ഇവ.

ഇരു വാഹനങ്ങളുടെയും ചില്ലുകള്‍ പൊട്ടിച്ച നിലയിലാണ്. സംഭവത്തെക്കുറിച്ച് പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: