Accident

നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അപകടം

പാലാ: നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് കുടുംബാം​ഗങ്ങളായ 5 പേർക്ക് പരുക്ക്.ഇവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ അൻസമ്മ ജോസഫ് (60), സാലിയമ്മ സെബാസ്റ്റ്യൻ ( 62), സാന്റി ജോസഫ് ( 65), ജോസി സെബാസ്റ്റ്യൻ ( 27), അരുൺ (27) എന്നിവർക്കാണ് പരുക്കേറ്റത്.

പുലർച്ചെ 2 മണിയോടെ പൊൻകുന്നം – പാലാ റൂട്ടിൽ പൈകയ്ക്ക് സമീപമായിരുന്നു അപകടം. കുമളിയിൽ പോയി തിരികെ കുറവിലങ്ങാടിനു മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *