സ്ഥാനാര്‍ഥികളും പ്രചാരണത്തില്‍ പങ്കെടുത്തവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം: കളക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷയെക്കരുതി കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സമ്പര്‍ക്ക വ്യാപനം വര്‍ധിക്കുന്നത് ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായാണിത്.

Advertisements

തിരഞ്ഞെടുപ്പ് നടപടികളില്‍ പങ്കാളികളായ ജീവനക്കാര്‍ക്ക് പരിശോധന നടത്തുന്നതു സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതിന് വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികള്‍, അതിരമ്പുഴ, ഈരാറ്റുപേട്ട, ഇടയിരിക്കപ്പുഴ, ഉള്ളനാട്, ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പാമ്പാടി, വൈക്കം താലൂക്ക് ആശുപത്രികള്‍, കെ.എം.സി.എച്ച് ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ എല്ലാ ദിവസവും സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുണ്ട്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply