Jobs

മെഡിക്കൽ ഓഫീസർ, ആർ ബി എസ് കെ കോ-ഓർഡിനേറ്റർ തസ്തികകളിൽ അപേക്ഷിക്കാം

കോട്ടയം: ജില്ലയിലെ ആരോഗ്യ കേരളം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ ( അലോപ്പതി ) , ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് ജൂൺ ഏഴുവരെ അപേക്ഷിക്കാം.

യോഗ്യത: മെഡിക്കൽ ഓഫീസർ-എം.ബി.ബി.എസ്., ടി.സി. എം.സി. രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി: 2022 മേയ് ഒന്നിന് 62 തികയാൻ പാടില്ല.

ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ – എം. എസ്സി. നഴ്സിംഗും കമ്പ്യൂട്ടർ പരിജ്ഞാനവും. ഒരു വർഷത്തെ പ്രവൃത്തി പരിചയംവേണം. പ്രായപരിധി: 2022 മേയ് ഒന്നിന് 40 തികയാൻ പാടില്ല.

അപേക്ഷ ജൂൺ ഏഴിന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം ജില്ലാ ഓഫീസിൽ നൽകണം. ഫോൺ: 0481 2304844.

Leave a Reply

Your email address will not be published.