പാലാ: നഗരസഭയിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ കോവിഡ് പരിശോധന ഫലം പുറത്തു വന്നു. ആർക്കും ഇപ്പോൾ രോഗബാധയില്ല. 20-ാം വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥി ജോഷി ജോണിന് കോവിഡ് പോസിറ്റിവായതിനെ തുടർന്ന് 7 ദിവസമായി യു ഡി എഫ് സ്ഥാനാർത്ഥികൾ വീടുകയറിയുള്ള പ്രചാരണ പരിപാടികൾ ഒഴിവാക്കിയിരുന്നു.
ഇന്ന് മുതൽ കോ വിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പ്രചാരണം പുനരാരംഭിക്കും. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യു ഡി എഫ് നേതാക്കൾ പ്രചാരണത്തിനായി പാലായിലെത്തും.
Advertisements