വൈദ്യുതാഘാതമേറ്റ് പോസ്റ്റില്‍ കുരുങ്ങിയ കരാര്‍ തൊഴിലാളിക്കു രക്ഷകനായി കേബിള്‍ ടിവി ഓപ്പറേറ്റര്‍

വൈദ്യുതാഘാതമേറ്റ് പോസ്റ്റില്‍ കുരുങ്ങിയ കരാര്‍ തൊഴിലാളിക്കു രക്ഷകനായി കേബിള്‍ ടിവി ഓപ്പറേറ്റര്‍. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു നെടുംകുന്നം മാന്തുരുത്തി കവലയിലായിരുന്നു സംഭവം.

വഴിവിളക്ക് മാറാന്‍ പോസ്റ്റില്‍ കയറിയ കരാര്‍ തൊഴിലാളി ചമ്പക്കര കാവുംനടയില്‍ ജയന്(47) വൈദ്യുതാഘാതമേറ്റു.ജയന്‍ പോസ്റ്റില്‍ പിടിച്ചിരുന്നു.

Advertisements

ശബ്ദംകേട്ട് ഓടിയെത്തിയ സമീപത്തെ വ്യാപാരിയും കേബിള്‍ ടി.വി ഓപ്പറേറ്ററുമായ പാറയ്ക്കല്‍ കൊച്ചുമോന്‍ ഓടിയെത്തി അടുത്തുള്ള ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ ഊരിമാറ്റി. വൈദ്യുതി ബന്ധം നിലച്ചതോടെ ജയന്‍ പോസ്റ്റില്‍നിന്നു പിടിവിട്ട് നിലത്തുവീണു.

ബോധരഹിതനായ ജയനെ നാട്ടുകാര്‍ ചേര്‍ന്നു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചു. തലയ്ക്കും തോളിനും സാരമായി പരിക്കേറ്റ ജയന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വര്‍ഷങ്ങളായി പഞ്ചായത്തിലെ കരാര്‍ തൊഴിലാളിയാണ് ജയന്‍.കൊച്ചുമോന്റെ സമയോചിതമായ ഇടപെടലാണ് ജയന് രക്ഷയായത്. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കറുകച്ചാല്‍ മേഖലാ കമ്മറ്റി അംഗമായ കൊച്ചുമോന്‍ മാന്തുരുത്തി പാറയ്ക്കല്‍ കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് ഉടമയാണ്.

You May Also Like

Leave a Reply