ബി.വി.എം കോളേജിലെ ഗ്രീന്‍-ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നടന്നു

ചേര്‍പ്പുങ്കല്‍: ബി.വി.എം കോളേജിലെ ഗ്രീന്‍-ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നടന്നു. പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ ഡോ. രാജു. ഡി. കൃഷ്ണപുരം പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ‘ഹരിതമനമൊന്നു കരുതിവയ്‌ക്കെ നാം‘ എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു.

പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍ കോളേജിന്റെ ഈ വര്‍ഷത്തെ ഗ്രീന്‍ ആക്ഷന്‍-പ്ലാന്‍ പ്രകാശനം ചെയ്തു. ബര്‍സാര്‍ ഫാ. ജോസഫ് മുണ്ടയ്ക്കല്‍, ഡോ. ജോര്‍ജ്കുട്ടി, അസി. പ്രഫ. അഞ്ജുഷ, ടോണി ഷാജി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ബി.വി.എം കോളേജ് വിദ്യാര്‍ത്ഥിനി മെഹന സൂസന്‍ കോവിഡ്-യുഗത്തിലെ ഗ്രീന്‍-വിഷന്‍ എന്ന വിഷയത്തെ അധീകരിച്ച് പ്രസന്റേഷന്‍ നടത്തി.

You May Also Like

Leave a Reply