പാലാ: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്വകാര്യബസ് ഡ്രൈവറെ പാലാ പോലീസ് പിടികൂടി. ബസ് ഡ്രൈവര്‍ കുര്യനാട് കടുക്കനിരപ്പില് സന്തോഷിനെ (28) ആണ് പാലാ സി.ഐ. കെ.പി. ടോംസണ് അറസ്റ്റു ചെയ്തത്.
പാലാ ഉഴവൂര്‍ കൂത്താട്ടുകുളം റൂട്ടിലോടുന്ന ”ക്രിസ്തുരാജ്’ ബസ്സിലെ ഡ്രൈവറാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ബസ്സിന്റെ ട്രിപ്പ് പോലും മുടക്കിയാണ് ഇയാള്‍ കുട്ടിയെ വശീകരിച്ചു കൊണ്ടുപോയി പീഢിപ്പിച്ചത്. ക്രിസ്തു രാജ് ബസിലാണ് പെണ്‍കുട്ടി സ്കൂളില്‍ പോയി വന്നിരുന്നത്.
കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് പരാതി സെല്ലില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാലാ എ എസ്. പി. നിധിന് രാജ്, സി.ഐ. കെ.പി. ടോംസണ് എന്നിവരുടെ നേതൃത്വത്തില്‍ ഉടന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി സന്തോഷ് കുടുങ്ങിയത്. പോക്സോ കേസ്സില്‍ ഉള്‍പ്പെട്ട ഇയാളെ പാലാ കോടതിയില്‍ ഹാജരാക്കി.
പാലാ-ഉഴവൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ തോന്നുംപടി സര്‍വീസ് നടത്തുന്നത് വാര്‍ത്തയാക്കിയ മാധ്യമ പ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുന്ന പ്രൈവറ്റ് ബസുകാരന് എന്ന കുപ്രസിദ്ധ സാമൂഹ്യ മാധ്യമ സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായാണ് സൂചന.