ബുറേവിയുടെ തീവ്രത കുറഞ്ഞു, ആശങ്ക അകലുന്നു; റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റില്‍ കേരളത്തിന്റെ ആശങ്ക അകലുന്നു. തെക്കന്‍ തമിഴ്നാട് തീരം തൊട്ട അതിതീവ്ര ന്യൂനമര്‍ദം വീണ്ടും ദുര്‍ബലമായതോടെ കേരളത്തില്‍ സാധാരണ മഴ മാത്രമേയുണ്ടാകൂ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതോടെ കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന അതീവ ജാഗ്രതാ നിര്‍ദേശം- റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. 40 കിലോമീറ്റര്‍ വരെ വേഗതയിലാകും കേരളത്തില്‍ ബുറേവി വീശുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട കനത്ത മഴയ്ക്കാണ് സാധ്യത. അപൂര്‍വം ചിലയിടങ്ങളില്‍ മാത്രം കനത്ത മഴയുണ്ടാകും. ബുറേവി കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധി തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ അടച്ചിടും. കേരളാ എം ജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply