Uzhavoor News

കുത്തനെ കൂട്ടിയ കെട്ടിട നികുതിയും പെര്‍മ്മിറ്റ് ഫീസും പിന്‍വലിക്കണം: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റി

കുത്തനെ കൂട്ടിയ കെട്ടിട നികുതിയും പെര്‍മ്മിറ്റ് ഫീസും കുറയ്ക്കണമെന്ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണിസ് പി. സ്റ്റീഫന്‍ അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് കമ്മിറ്റി ഒന്നടങ്കം പാസാക്കുകയായിരുന്നു.

കോവിഡിന് ശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സര്‍വ്വതിനും വിലകൂട്ടുന്ന നിലപാടിനോട് യോജിക്കാന്‍ ആവില്ല എന്നും സാധാരണക്കാര്‍ക്ക് വലിയ രീതിയില്‍ ബൂദ്ധിമുട്ടിന് കാരണമാകുന്ന പുതുക്കിയ കെട്ടിട നികുതി ജനങ്ങളുടെ ആഗ്രഹവും അഭിലാഷവും കണക്കിലെടുത്ത് പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ അനുവദിക്കുമെങ്കില്‍ അത് വേണ്ടെന്നു വക്കാന്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് തയാറാണെന്നും പ്രമേയത്തിലൂടെ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.

പ്രസ്തുത കെട്ടിട നികുതിയിലും പെര്‍മ്മിറ്റ് ഫീസിലും വന്ന വര്‍ദ്ധനവ് സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു തീരുമാനിക്കാനും കമ്മിറ്റി തീരുമാനിച്ചു.

Leave a Reply

Your email address will not be published.