കേരളാ ഇൻഡി പെൻ്റൻസ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) PRO. പോൾ മാത്യുവും കോഫീ ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികളും കൂടി വനം മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇപ്രകാരം ഒരു നിർദ്ദേശം വനം മന്ത്രി പ്രഖ്യാപിച്ചത്.
വന്യ ജീവി സംരക്ഷണ നിയമം സെക്ഷൻ 18 മുതൽ 26 A വരെയുള്ള സെഷനുകൾ അനുസരിച്ചാണ് പുതിയ വന്യജീവി സങ്കേതങ്ങളെ സൃഷ്ടിക്കുന്നത്. എന്നാൽ കേരളത്തിലെ ഒട്ടുമിക്ക വന്യ ജീവി സങ്കേതങ്ങളുടെയും കാര്യത്തിൽ സെഷൻ 18 അനുസരിച്ചുള്ള വന്യജീവി സങ്കതമായി പ്രഖ്യാപിക്കാനുള്ള പ്രൊപ്പോസൽ മാത്രമെ പുറപ്പെടുവിച്ചിട്ടുള്ളൂ.
സെക്ഷൻ 26 A പ്രകാരമുള്ള ഫൈനൽ നോട്ടിഫിക്കേഷൻ ഇറങ്ങിയിട്ടില്ല. ഇക്കാരണത്താൽ തന്നെ ഈ വന്യ ജീവി സങ്കേതങ്ങളുടെ അതിർത്തി പുനർ നിർണയിക്കാനും, വന്യ ജീവി സങ്കേതമെന്നത് തന്നെ ക്യാൻസൽ ചെയ്യാനും സർക്കാരിന് കഴിയും. ഇക്കാര്യങ്ങളെല്ലാം കി ഫയുടെ PRO പോൾ മാത്യു വളരെ വിശദമായി മന്ത്രിയെ ധരിപ്പിച്ചു.
വനം വകുപ്പിന് ബഫർ സോൺ വിഷയത്തിൽ വലിയ പരിജ്ഞാനം ഇല്ലെന്നിരിക്കെ വസ്തുതകൾ പഠിച്ച് ഈ വിഷയങ്ങൾക്കുള്ള പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിലും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും കിഫ നിരന്തര പരിശ്രമത്തിലാണ്.
കാര്യങ്ങൾ പഠിച്ച് ഇത്തരത്തിലുള്ള ക്രിയാത്മക നിർദ്ദേശങ്ങളുമായി വിവിധ സംഘടകൾ മുമ്പോട്ട് വരണമെന്ന് മന്ത്രി നിർദ്ദേശിക്കുകയും ഇക്കാര്യങ്ങളെ പറ്റി സർക്കാർ അഭിഭാഷകരുമായി മന്ത്രി അപ്പോൾ തന്നെ സംസാരിച്ച് കാര്യങ്ങൾ ശരിയാണെന്ന് വ്യക്തത നേടുകയും ചെയ്തു. അതേ സമയം കർഷകർക്കു വേണ്ടി ആത്മാർത്ഥമായി നിലകൊള്ളുന്ന സംഘടനയായ കിഫയുടെ പ്രവർത്തനങ്ങൾ ലക്ഷ്യം കാണുന്നതിലുള്ള സന്തോഷം കിഫയുടെ നേതാക്കൾ പ്രകടിപ്പിക്കുകയും ചെയ്തു.