പ്രവിത്താനത്ത് രണ്ടു പേരെ പോത്ത് കുത്തി പരിക്കേൽപ്പിച്ചു. കണ്ണൻകുളം വീട്ടിൽ മാണി, മകൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്. വെട്ടാൻ കൊണ്ടു വന്ന പോത്തുകൾ വിരണ്ടോടുകയായിരുന്നു. രണ്ടു പോത്തുകളെയും പിടിച്ചു.

3 പോത്തുകളെ എത്തിച്ചതില്‍ 2 എണ്ണമാണ് ഇടഞ്ഞത്. കശാപ്പ് നടത്തുന്ന സംഘത്തിലെ 2 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം. പാലാ പൊലീസ് സ്ഥലത്തെത്തി.
ഏറെ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പോത്തുകളെ പിടികൂടിയത്. പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ ഇവയെ വെടിവയ്ക്കാനായിരുന്നു തീരുമാനം. റബ്ബര്‍ തോട്ടത്തിലൂടെ അലഞ്ഞുതിരിയുന്ന പോത്തിനെ വെടിവെച്ചില്ല. ശാന്തനായതിന് ശേഷം ഇവയെ പിടിച്ചു കെട്ടുകയായിരുന്നു.
