കര്‍ഷക ക്ഷേമ ബജറ്റ് എന്ന് കേരള കോണ്‍ഗ്രസ് എം

പാലാ: സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ക്ഷേമം ഉറപ്പുവരുത്തുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം നേതൃയോഗം ചൂണ്ടിക്കാട്ടി.

റബ്ബര്‍, തേങ്ങ, നെല്ല്, കാപ്പി തുടങ്ങിയ വിളകളുടെ താങ്ങുവില ഉയര്‍ത്തിയും കൃഷി സഹായം വര്‍ദ്ധിപ്പിച്ചും കര്‍ഷക സുരക്ഷ ഉറപ്പാക്കിയെന്ന് യോഗം ചൂണ്ടിക്കാട്ടി.

Advertisements

ബജറ്റ് കാര്‍ഷിക മേഖലയ്ക്ക് താങ്ങായി മാറ്റുവാന്‍ കഴിഞ്ഞു. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനവും കാരുണ്യാ ചികിത്സാ സഹായ പദ്ധതി തുടരാനുള്ള തീരുമാനത്തെയും യോഗം സ്വാഗതം ചെയ്തു.

യോഗത്തില്‍ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ബേബി ഉഴുത്തുവാല്‍, ജോസ് ടോം, പ്രൊഫ. ലോപ്പസ്മാത്യു, ആന്റോ പടിഞ്ഞാറേക്കര, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ടോബിന്‍ കണ്ടനാട്ട്, ബിജു പാലൂപടവന്‍, ബൈജു കൊല്ലം പറമ്പില്‍, ബൈജു പുതിയിടത്തുചാലില്‍, സണ്ണി വടക്കേ മുളഞ്ഞിനാല്‍, അഡ്വ. ജയ്‌മോന്‍ പരിപ്പീറ്റത്തോട്ട്, ജയ്‌സണ്‍ മാന്തോട്ടം, ജോസ്‌കുട്ടി പൂവേലി എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply