വേമ്പനാട്ടുകായൽ ഇരുകൈകളും കാലുകളും ബന്ധിച്ചു നാലര കിലോമീറ്റർ നീന്തിക്കടന്ന് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാൻ സഹോദരങ്ങൾ. ഈ വരുന്ന ഏപ്രിൽ 29 ന് രാവിലെ 8മണിക്ക് കോതമംഗലം തച്ചിൽ വീട്ടിൽജയൻ നിഷ ദമ്പദികളുടെ മക്കളും കോതമംഗലം ജെ ബി എം സ്കൂൾ വിദ്യാർഥികളുമായ ജോസഫ്, ജോർജ് എന്നിവർ ആണ് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള നാലര കിലോമീറ്റർ നീന്തി റെക്കോർഡ് ഇടാൻ ഒരുങ്ങുന്നത്.

കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന് വേണ്ടി പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിലാണ് ഈ നേട്ടത്തിനായി ശ്രമിക്കുന്നത്. ക്ലബ്ബിന്റെ ഒന്നര വർഷത്തിനുള്ളിൽ ഏഴാമത്തെ റെക്കോർഡ് ആയിരിക്കും ഇത്.
മുൻറെക്കോർഡുകൾ പോലതന്നെ കൃത്യസമയത്ത് കുട്ടികൾ നീന്തികയറും എന്ന വിശ്വാസം ഉണ്ടന്ന് പ്രോഗ്രാം കോ ഓഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.