നിക്കാഹ് മേളങ്ങൾക്കിടയിലാണ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനി സുമിതാ ജാഫറിൻറെ പരീക്ഷയെഴുത്ത്.
രാമക്കൽമേട് സ്വദേശിയായ അജ്മൽ ഖാനുമായി സുമിതയുടെ നിക്കാഹ് ഉറപ്പിച്ചത് മാസങ്ങൾക്കു മുൻപാണ്. പരീക്ഷയ്ക്കു ശേഷം നിക്കാഹ് എന്ന നിലയിലാണ് തിയതി നിശ്ച്ചയിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം പരിക്ഷ നീട്ടിയതോടെ നിക്കാഹും പരീക്ഷയും ഒരേ ദിവസം എത്തുകയായിരുന്നു.

എന്നാൽ പരീക്ഷയും നിക്കാഹും ഒരുമിച്ച് നേരിടാനായിരുന്നു സുമിതയുടെ തീരുമാനം. അതിനുള്ള സൗകര്യങ്ങളും എല്ലാ പിന്തുണയും അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജ് ഒരുക്കി നൽകി. ഉച്ചകഴിഞ്ഞ് 1.30 -നായിരുന്നു പരീക്ഷ.
ഒരു മണിയോടെ വിവാഹ വസ്ത്രങ്ങളണിഞ്ഞ് കോളേജിലെത്തിയ സുമിതയെ കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ്സ് മേക്കാടൻ സ്നേഹപൂർവ്വം സ്വീകരിച്ചു.
സുമിതയ്ക്ക് പരീക്ഷ എഴുതുന്നതിനായി പ്രത്യേക ഇരിപ്പടവും ഒരുക്കിയിരുന്നു. കടുവാമുഴി കരിമരുത്കുന്നേൽ ജാഫർ – ഷഹീതാ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് സുമിതാ ജാഫാർ.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19