Uzhavoor News

ഉഴവൂർ പഞ്ചായത്തിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു

ഉഴവൂർ: ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കുള്ള പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു.വൈസ് പ്രസിഡൻറ് ശ്രീമതി. ഏലിയാമ്മ കുരുവിള അധ്യക്ഷയായ യോഗം പ്രസിഡൻ്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ആയ ന്യുജൻ്റ ജോസഫ്, തങ്കച്ചൻ K M ,അഞ്ചു പി ബെന്നി, മെമ്പർമാരായ റിനി വിൽസൺ, ശ്രീനി തങ്കപ്പൻ, സിറിയക് കല്ലട, സുരേഷ് VT, ജസീന്ത പൈലി, ബിനു ജോസ് , മേരി സജി, ബിൻസി അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നിർവ്വഹണ ഉദ്യോഗസ്ഥയായ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സൂസി വർഗീസ്, ലൈബി മാത്യു എന്നിവർ പദ്ധതിയ്ക്ക് ആശംസകൾ അറിയിച്ചു. ഉഴവൂർ പഞ്ചായത്ത് ന് കീഴിലുള്ള മോനിപള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ, മൂക്കട എൻ എസ് എസ് എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നത്.സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത്.

പല മാതാപിതാക്കളും രാവിലെ ജോലിക്ക് പോകുന്നത് മൂലം പ്രഭാതഭക്ഷണം കഴിക്കാതെ വിദ്യാർത്ഥികൾ വരുന്നത് അവരുടെ പഠനത്തെ ബാധിക്കും എന്ന് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ മീറ്റിങ്ങിൽ അധ്യാപകർ അറിയിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് കമ്മറ്റി കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകാൻ തീരുമാനിച്ചത്.

എല്ലാ കുട്ടികളും പോഷകഗുണമുള്ള പ്രഭാതഭക്ഷണം കഴിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ഈ പദ്ധതി പ്രയോജനപ്പെടും എന്നും കുട്ടികൾ ആരോഗ്യത്തോടെ പഠിക്കട്ടെ എന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു. 88 കുട്ടികൾക്ക് ഈ സാമ്പത്തികവർഷം 240000 ആണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.