ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ ന്യൂറോസര്‍ജറി വിഭാഗം. 24 വയസുകാരനായ കുമരകം സ്വദേശിയുടെ ബ്രെയിന്‍ ട്യൂമര്‍ ആണ് നീക്കം ചെയ്തത്. 2 വര്‍ഷം തുടര്‍ച്ചയായി തലവേദനയായിരുന്നു.

കോട്ടയത്ത് ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹം കാഴ്ച കുറയുന്നതിന്റെ അസ്വാഭികത മനസിലാക്കി ഡോക്ടറെ കാണുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം എംആര്‍ഐ സ്‌കാന് വിധേയമാകുകയും ചെയ്തു.

ഓര്‍മ്മക്കുറവ്, രണ്ടു നാസാദ്വാരങ്ങളിലും ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ എന്നീ രോഗ ലക്ഷണങ്ങളുമായാണ് ഇദ്ദേഹം മാര്‍ സ്ലീവ മെഡിസിറ്റിയില്‍ ന്യൂറോസര്‍ജറി വിഭാഗത്തിലെ ഡോ. സന്തോഷിനെ കാണാനെത്തുന്നത്.

വിദഗ്ദ്ധപരിശോധനകള്‍ക്ക് ശേഷം പ്ലാനം ഫിനോയിഡല്‍ മെനിന്‍ജിയോമ എന്ന ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ബ്രെയിനെ പെതിഞ്ഞു സൂക്ഷിക്കുന്ന മെനിഞ്ചസ് എന്ന ടിഷ്യുവില്‍ ഉണ്ടാകുന്ന വളര്‍ച്ചയാണ് മെനിന്‍ജിയോമ.

രണ്ടു ഒപ്റ്റിക്കല്‍ ഞരമ്പുകള്‍ക്കും സാരമായ ഭീഷണി ഉയര്‍ത്തി വളര്‍ന്ന ഈ മുഴ രോഗിയുടെ ജീവനെ തന്നെ അതീവ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലാണെന്ന് കണ്ടെത്തി. രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചും ശസ്ത്രക്രിയയുടെ സങ്കീര്‍ണ്ണതകളെക്കുറിച്ചും ഡോക്ടര്‍ വിശദമായിത്തന്നെ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു ശസ്ത്രക്രിയ.

സെപ്റ്റംബര്‍ 4 ന് ന്യൂറോസര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ. സന്തോഷ് ജോര്‍ജ് തോമസ്, ഡോ. അരുണ്‍ ബാബു ജോസഫ്, സീനിയര്‍ അനസ്‌തെറ്റിസ്റ്റ് ഡോ. എബി ജോണ്‍, ഡോ. ബേസില്‍ പോള്‍ മനയാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ വിജയകരമായി ട്യൂമര്‍ നീക്കം ചെയ്തു.

രോഗിയുടെ ജീവന്‍ രക്ഷിക്കാനായി എന്നു മാത്രമല്ല കാഴ്ചയെ ബാധിക്കാതെ ട്യൂമര്‍ നീക്കം ചെയ്യാന്‍ സാധിച്ചത് നേട്ടമായി. ശസ്ത്രക്രിയക്കും തുടര്ചികിത്സക്കും ശേഷം ഏഴാം ദിവസം പൂര്‍ണ്ണ സൗഖ്യം പ്രാപിച്ചു രോഗി ആശുപത്രി വിട്ടു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: