രണ്ടാഴ്ചയോളം നീണ്ടുനിന്ന കഠിനമായ തലവേദനയുമായി മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റില്‍ എത്തിയതായിരുന്നു 68 വയസുകാരിയായ കടുത്തുരുത്തി സ്വദേശിനി.
തുടക്കത്തില്‍ ഒരു ചെറിയ തലവേദന എന്ന നിലയില്‍ തുടങ്ങിയ രോഗാവസ്ഥ ഛര്‍ദ്ധി കൂടിവന്ന് കലശലായതോടെയാണ് രോഗി അടുത്തുള്ള ഒരു ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ വിദഗ്ധ പരിശോധനകള്‍ക്കായി രോഗിയെ മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ന്യൂറോസര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ശ്യാം ബാലസുബ്രഹ്‌മണ്യന്റെയും കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ ബാബു ജോസഫിന്റെയും നിര്‍ദ്ദേശപ്രകാരം രോഗിയെ എംആര്‍ഐ സ്‌കാനിംഗിനു വിധേയയാക്കിയപ്പോള്‍ തലച്ചോറിനുള്ളിലെ വലത് ഭാഗത്തെ രക്തക്കുഴലില്‍ രണ്ട് അന്യൂറിസം ഉണ്ടെന്ന് കണ്ടെത്തി.
രോഗിയുടെ പ്രായം മൂലം ഓപ്പറേഷന് വിധേയയാക്കുന്നതും അന്യൂറിസത്തിനുള്ളില്‍ വളരെ പ്രധാനപ്പെട്ട ഒരു രക്തകുഴല്‍ ഉണ്ടായിരുന്നതും വളരെയധികം അപകടസാധ്യത നിറഞ്ഞതായിരുന്നു.
അതിനാല്‍ അന്യൂറിസത്തിന്റെ ഉള്ളില്‍ മുഴുവന്‍ കോയില്‍ (Coil) നിറച്ച് അന്യൂറിസം ബ്ലോക്ക് ചെയ്താല്‍ അത് തലച്ചോറിനുള്ളിലെ വലത് ഭാഗത്തെ രക്തകുഴലിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കും.
ഓപ്പറേഷന്‍ കൂടാതെ രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള നൂതനവും ഫലപ്രദവുമായ ചികിത്സാ രീതിയാണ് ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തില്‍ നടത്തപ്പെടുന്ന എന്‍ഡോവാസ്‌ക്യൂലാര്‍ കോയ്‌ലിംഗ് (Coiling).
ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ. രാജേഷ് ആന്റണിയുടെയും, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നിതീഷ് പി എന്‍ ന്റെയും നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ന്യൂറോ കാത് ലാബില്‍ വച്ച് നടന്ന പ്രൊസീജ്യറില്‍ മൈക്രോകത്തീറ്റര്‍ ഉപയോഗിച്ച് അന്യൂറിസത്തിന്റെ ഉള്ളില്‍ ഭാഗികമായി കോയില്‍ (Coil) ചെയ്തു.
കോയ്‌ലിംഗ് (Coiling) നടത്തിയതിനു ശേഷം ഫ്‌ലോ ഡൈവേട്ടര്‍ ഉപയോഗിച്ച് ശേഷിക്കുന്ന അന്യൂറിസത്തിലേക്കുള്ള രക്തയോട്ടം കുറച്ച് അതിനെ ബ്ലോക്ക് ചെയ്യുവാന്‍ സാധിച്ചു. ഫ്‌ലോ ഡൈവേട്ടര്‍ ഉപയോഗിച്ചത് മൂലം അന്യൂറിസത്തിന്റെ ഉള്ളില്‍ നിന്ന് തുടങ്ങുന്ന രക്തകുഴലിനെ ബാധിക്കാത്ത രീതിയിലാണ് ഈ പ്രൊസീജ്യര്‍ ചെയ്തത്.
അന്യൂറിസത്തില്‍ നിന്നും ഏതെങ്കിലും പ്രധാനപ്പെട്ട രക്തക്കുഴലുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഫ്‌ലോ ഡൈവേട്ടര്‍ ഉപയോഗിക്കാറുള്ളൂ. ചികിത്സകള്‍ക്ക് ശേഷം പൂര്‍ണ്ണ സൗഖ്യം പ്രാപിച്ചതിനെ തുടര്‍ന്ന് രോഗി ആശുപത്രി വിടുകയും ചെയ്തു.
അത്യാധുനിക 3T MRI സ്‌കാന്‍, 128 Slice CT സ്‌കാന്‍, ന്യൂറോ കാത് ലാബ് ഉപയോഗിച്ചുള്ള റേഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം വളരെ കൃത്യമായ രോഗനിര്‍ണ്ണയവും ചികിത്സയും നല്‍കാന്‍ വലിയ ഒരു പങ്കുവഹിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19