മുണ്ടക്കയം : ശാസ്ര്ത ലോകത്തിന്റെ കുതിച്ചു ചാട്ടത്തിന്റെയും വിവര സാങ്കേതിക മേഖല വിസ്ഫോടനാത്മക മാറ്റങ്ങളുടെയും പശ്ചാത്തലത്തിലുള്ള തൊഴിലവസരങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തമായ തലമുറയെ വാര്‍ത്തെടുക്കുന്ന ബ്രെയിന്‍ ഹബ്ബുകളായി ഓരോ സ്‌കൂളും മാറണമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നും എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കും 100% വിജയം നേടിയ സ്‌കൂളുകള്‍ക്കും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌ക്കാരം നല്‍കുന്ന പദ്ധതിയുടെ പൂഞ്ഞാര്‍ നിയോജകമണ്ഡലം തല ഉദ്ഘാടനം കോരുത്തോട് സി. കേശവന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയാരിരുന്നു മന്ത്രി.
സിപിഐ (എം) ഏരിയ കമ്മറ്റി സെക്രട്ടറിയും ജില്ലാ ആസൂത്രണസമിതി അംഗവുമായ കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വച്ച് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജന്‍ കുന്നത്ത് ആമുഖ പ്രഭാഷണവും, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ആന്‍സി ജോസഫ് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന വിജ്ഞാന പ്രഭാഷണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രത്നമ്മ രവീന്ദ്രന്‍, രാഷ്ട്രീയ നേതാക്കളായ ജോര്‍ജ്ജ്കുട്ടി ആഗസ്തി, പി.കെ സുധീര്‍, സണ്ണി വെട്ടുകല്ലേല്‍, സി.കെ. മോഹനന്‍, ജോയി പുരയിടം, തോമസ് മാണി കുമ്പുക്കല്‍ , സ്‌കൂള്‍ മാനേജര്‍ എം.എസ്. ജയപ്രകാശ്, പ്രിന്‍സിപ്പല്‍ റ്റിറ്റി എസ്., ഹെഡ്മാസ്റ്റര്‍ സിജു സി.എസ്. എന്നിവര്‍ പ്രസംഗിച്ചു.
നിയോജകമണ്ഡലത്തിലെ മറ്റ് സ്‌കൂളുകളില്‍ നിന്നും എസ് എസ് എല്‍ സി, +2 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കും 100% വിജയം നേടിയ സ്‌കൂളുകള്‍ക്കും അതാത് സ്‌കൂളുകളില്‍ ചടങ്ങ് സംഘടിപ്പിച്ച് അവാര്‍ഡ് നല്‍കുന്നതാണ്.
അതിനായി തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര എന്നീ പഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ ഒക്‌ടോബര്‍ മാസം 16-)0 തീയതിയും, മുണ്ടക്കയം, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ ഒക്ടോബര്‍ 23-)0 തീയതിയും, എരുമേലി പഞ്ചായത്തില്‍ ഒക്‌ടോബര്‍ 30-ാ0 തീയതിയും, തിടനാട് പഞ്ചായത്തിലും ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെയും സ്‌കൂളുകളില്‍ നവംബര്‍ 4-ാ0 തീയതിയും, പാറത്തോട് പഞ്ചായത്തിലെ സ്‌കൂളുകളില്‍ നവംബര്‍ 6-ാ0 തീയതിയും അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും എം എല്‍ എ അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19