തീക്കോയി : തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നന്മക്കൂട്ടവും ഫയർ ഫയർഫോഴ്സും ടീം എമർജൻസിയും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്നും വാഗമണ്ണിലെത്തിയ അഞ്ചംഗസംഘത്തിലെ അഫലേഷ് എന്ന യുവാവാണ് മരിച്ചത്.
വാഗമൺ സന്ദർശിച്ച് തിരികെ വരുംവഴി മാർമല അരുവിയിലേയ്ക്കും സംഘം പോവുകയായിരുന്നു. ബാംഗൂർ പിഇഎസ് കേളേജ് വിദ്യാർത്ഥിയാണ്.
