Tuesday, July 27, 2021
HomeErattupetta Newsഅരുവിത്തുറ കോളജിൽ എം. ജി. സർവകലാശാല വെയിറ്റ് ലിഫ്റ്റിംഗ്, ബോഡി ബിൽഡിംഗ് മത്സരങ്ങൾ സമാപിച്ചു

അരുവിത്തുറ കോളജിൽ എം. ജി. സർവകലാശാല വെയിറ്റ് ലിഫ്റ്റിംഗ്, ബോഡി ബിൽഡിംഗ് മത്സരങ്ങൾ സമാപിച്ചു

അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ രണ്ട് ദിവസങ്ങളിലായി നടന്ന മഹാത്മാ ഗാന്ധി സർവകലാശാല വെയിറ്റ് ലിഫ്റ്റിംഗ്, ബോഡി ബിൽഡിംഗ് മത്സരങ്ങൾ സമാപിച്ചു.

വെയിറ്റ് ലിഫ്റ്റിംഗ് മൽസരത്തിൽ പുരുഷ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിന് ഒന്നാം സ്ഥാനവും, കോതമംഗലം എം. എ. കോളേജിന് രണ്ടാം സ്ഥാനവും തൊടുപുഴ ന്യൂമാൻസ് കോളേജിന് മൂന്നാം സ്ഥാനവും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജിന് ഒന്നാം സ്ഥാനവും കോതമംഗലം എം. എ. കോളേജിന് രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബോഡി ബിൽഡിംഗ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിന് ഒന്നാം സ്ഥാനവും എറണാകുളം മഹാരാജാസ് കോളേജിന് രണ്ടാം സ്ഥാനവും അരുവിത്തുറ സെൻ്റ് ജോർജ് കോളേജിന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിസ്റ്റർ എം.ജി. യൂണിവേഴ്സിറ്റി ആയി മാന്നാനം കെ. ഇ. കോളേജിലെ അഖിലേഷ് എം.ജെ. അർഹനായി. വിജയിക്ക് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ സമ്മാനം നൽകി.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments