രാജന്‍ ഉറങ്ങുന്ന മണ്ണ് മക്കള്‍ക്കായി വാങ്ങി ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ദമ്പതികള്‍ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വേണ്ടി ബോബി ചെമ്മണ്ണൂര്‍ വിലയ്ക്ക് വാങ്ങി.

ഇന്നു രാവിലെ തന്നെ എഗ്രിമെന്റ് എഴുതി വൈകുന്നേരത്തോടെ മരിച്ച രാജന്റെ വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് രാജന്റെ മക്കള്‍ക്ക് കൈമാറും.

വീട് ഉടന്‍ പുതുക്കിപ്പണിയും. അതുവരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കും. തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ ബോബിയോട് ആ കുട്ടികള്‍ക്ക് ആ മണ്ണ് വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ബോബി തിരുവനന്തപുരത്ത് എത്തി ആ വസ്തു വാങ്ങിയത്.

കുട്ടികളെ ബോബി തൃശൂര്‍ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഇവിടെ സ്ഥലത്ത് വീടുപണി പൂര്‍ത്തിയായ ശേഷം അവരെ അവരുടെ പുതിയ വീട്ടിലേക്ക് കൊണ്ടുവരുമെന്നും ബോബി അറിയിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply