Uzhavoor News

ദേശീയ രക്തദാന ദിനാചരണവും, ജില്ലാതല സന്നദ്ധ രക്തദാന ക്യാമ്പും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ കോളേജിൽ നടന്നു

ഉഴവൂർ: ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവർമെന്റിന്റേയും ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റേയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും ഉഴവൂർ സെന്റ് സ്‌റ്റീഫൻ കോളേജ് എൻ സി സി, എൻ.എസ്.എസ്. യൂണിറ്റുകളുടെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധ രക്തദാന ക്യാമ്പും ഉഴവൂർ സെന്റ് സ്‌റ്റീഫൻസ് കോളേജിൽ നടത്തി.

കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വർഷം ദേശീയ രക്തദാന ദിനാചരണം നടത്തിയത്. ചാഴികാട്ട് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും സന്നദ്ധ രക്തദാന ക്യാമ്പും മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മികച്ച രക്തദാതാവ് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ചടങ്ങിൽ കോളേജിന് വേണ്ടി എം എൽ എ ആദരിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. സ്റ്റീഫൻ മാത്യു മുഖ്യപ്രഭാഷണം നടത്തി.

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി. ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ , മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്‌റ്റീഫൻ , ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്രിജിത്ത് തോമസ്, ലയൺസ്‌ ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം , എച്ച് ഡി എഫ് സി ബാങ്ക് മാനേജർ അപർണാ രാജ്, എൻ സി സി ഓഫീസർ ക്യാപ്റ്റൻ ജയിസ് കുര്യൻ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിന്നു അന്നാ കുര്യാക്കോസ്, എൻ എച്ച് എം കൺസൾട്ടന്റ് സി ആർ വിനീഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പിൽ നൂറിലധികം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.

Leave a Reply

Your email address will not be published.