Tuesday, July 27, 2021
HomePala Newsകോവിഡ് കാലത്തെ രക്തക്ഷാമം; വാക്‌സിനുമുമ്പ് രക്തദാനം ചലഞ്ച് ഏറ്റെടുത്ത് വിജയ് ഫാന്‍സ് അസ്സോസ്സിയേഷന്‍

കോവിഡ് കാലത്തെ രക്തക്ഷാമം; വാക്‌സിനുമുമ്പ് രക്തദാനം ചലഞ്ച് ഏറ്റെടുത്ത് വിജയ് ഫാന്‍സ് അസ്സോസ്സിയേഷന്‍

പാലാ: പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുന്നതിനായി വാക്‌സിനു മുമ്പ് രക്തദാനം എന്ന ചലഞ്ച് ഏറ്റെടുത്ത് വിജയ് ഫാന്‍സ് അസ്സോസ്സിയേഷന്‍.

ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിലായി നടപ്പിലാക്കുന്ന വാക്‌സിനു മുമ്പ് രക്തദാനം എന്ന പരിപാടിയില്‍ ഭരണങ്ങാനം ഐ എച്ച് എം ബ്ലഡ് ബാങ്കില്‍ വിജയ് ഫാന്‍സ് അസ്സോസ്സിയേഷനിലെ അംഗങ്ങള്‍ രക്തദാനം നടത്തി.

ക്യാമ്പ് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു. നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ക്യാമ്പുകള്‍ നടന്നുവരുന്നുണ്ട്.

ഇനിയും കൂടുതല്‍ ആളുകളും സംഘടനകളും ഈ ചലഞ്ച് ഏറ്റെടുത്ത് മുന്‍പോട്ടു വരണമെന്ന് ഷിബു തെക്കേമറ്റം അഭ്യര്‍ത്ഥിച്ചു. മാതാപിതാക്കളും മക്കളും സഹോദരങ്ങളും കൂടാതെ ഒരേ പ്രദേശത്തു നിന്നുമുള്ള കൂട്ടുകാരും ഈ ചലഞ്ച് ഏറ്റെടുത്ത് ഒരുമിച്ച് മുന്‍പോട്ടു വരണമെന്നും അദ്ധേഹം അഭ്യര്‍ത്ഥിച്ചു.

അസ്സോസ്സിയേഷന്‍ മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് അജയ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട വിജയ് ഫാന്‍സ് ഭാരവാഹികളായ ജോമോന്‍ ജോര്‍ജ്, മെല്‍ബിന്‍ ബാബു , സുബിന്‍ എന്‍ എസ്, സന്ദീപ് സി എസ്, സിസ്റ്റര്‍ ആലീസ് ഔസേഫ്പറമ്പില്‍, മിനിമോള്‍ കുരുവിള എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലധികമായി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് പാലാ ബ്ലഡ് ഫോറം. ഈ കാലമത്രയും തങ്ങളെ സമീപിക്കുന്നവരില്‍ 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 30 ശതമാനം ആളുകളെപ്പോലും സഹായിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 14 ദിവസം കഴിഞ്ഞും കോവിഡ് വന്ന് നെഗറ്റീവ് ആയതിന് ശേഷം ഒരു മാസം കഴിഞ്ഞും രക്തം ദാനം ചെയ്യാവുന്നതാണ്.

കോവിഡ് മഹാമാരിയും വാക്‌സിന്‍ സ്വീകരണവും തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ രക്തദാതാക്കളെ കണ്ടെത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി രക്ത ബാങ്കുകളിലും സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് രക്തം തികയാത്ത അവസ്ഥയാണുള്ളത്.

ജീവരക്ഷാമാര്‍ഗമെന്ന നിലയില്‍ രക്തദാനമെന്ന മഹാദാനത്തില്‍ പങ്കുചേരാന്‍ ഏവരും സന്നദ്ധരായി മുന്നോട്ടു വരേണ്ടതാണ്.

18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 50 കിലോഗ്രാമിന് മുകളില്‍ തൂക്കമുള്ള ആരോഗ്യമുള്ള സ്ത്രീ-പുരുഷ ഭേദമന്യേ ആര്‍ക്കും രക്തം ദാനം ചെയ്യാവുന്നതാണ്. 3 മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യുവാന്‍ സാധിക്കും.

രക്തം ദാനം ചെയ്യുവാന്‍ തയ്യാറായിട്ടുള്ളവര്‍ക്ക് വേണ്ട ക്രമീകരണങ്ങളും യാത്രാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447043388, 7907173944 എന്നീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments