വാഗമൺ : രക്തദാതാക്കളെ കിട്ടാനില്ലാതെ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിലായി സന്നദ്ധ രക്തദാന ക്യാമ്പുകളുമായി ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമാക്കുലേറ്റിന്റെ സാമൂഹിക ക്ഷേമ വിഭാഗമായ അർച്ചന വിമൻസ് സെന്റർ.
പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രേൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, വാഗമൺ ജനമൈത്രി പോലീസ്, എസ് എച്ച് മെഡിക്കൽ സെൻറ്റർ എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പുകൾ നടത്തി വരുന്നത്.
വാഗമൺ അർച്ചന വിമൻസ് സെന്റർ റീജിയണൽ ഓഫീസിൽവച്ച് അർച്ചന വിമൻസ് സെൻ്റർ സീനിയർ പ്രോഗ്രാം ഓഫീസർ ഷൈനി ജോഷിയുടെ അദ്ധ്യക്ഷതതയിൽ ചേർന്ന യോഗത്തിൽ വാഗമൺ എ എസ് ഐ റെജി എ ജെ രക്തദാന ക്യാമ്പുകളുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി.

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണവും ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രദീപ് കുമാർ , ഷൈൻ കുമാർ , വി സജീവ് കുമാർ, ജീവൻ സമൃദ്ധി കോർഡിനേറ്റർ മിസ് മറിയാമ്മ ജോസഫ്, കമ്മ്യൂണിറ്റി ഓർഗനൈസർമാരായ ജെസി ജെയ്,ജോയിസ് മാത്യു, ബൈജുമോൾ പി എസ്, സുധ അയ്യപ്പൻ, ആശാമോൾ എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. ലയൺസ് എസ് എച് എം സി ബ്ലഡ് ബാങ്ക് ടീമാണ് ക്യാമ്പ് നയിച്ചത്. അൻപതോളം പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി.