cherpunkal

ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജ് സോഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽരക്തദാന ബോധവൽക്കരണ ക്ലാസ് നടത്തി

ചേർപ്പുങ്കൽ: ബി. വി. എം ഹോളിക്രോസ് കോളേജ് സോഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ റെഡ് റിബൺ ക്ലബ്ബിൻ്റെ ഭാഗമായി രക്തദാന ബോധവൽക്കരണ ക്ലാസ്  സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ റവ.ഡോ.  ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാനത്തെ മികച്ച രക്തദാവിനുള്ള അവാർഡ് ജേതാവും പാലാ ബ്ലഡ്‌ ഫോറം ജനറൽ കൺവീനറും ആയ ശ്രീ ഷിബു തെക്കേമറ്റം ക്ലാസ് നയിച്ചു.

ഐ ക്യു എ സി കോഡിനേറ്റർ ശ്രീ ജെഫിൻ ജോസ്, ഡിപ്പാർട്ട്മെന്റ് മേധാവി റവ.ഡോ. സിസ്റ്റർ ബിൻസി അറക്കൽ, ദീപ ബാബു, സജോ  ജോയ്, സിസ്റ്റർ അശ്വതി, ഡോ.പ്രിയ സക്കറിയാസ്, ഡോ. ടോണി മോൻ ഏ.ഒ, നിഷിത മാത്യു തുടങ്ങിയവർ പ്രസംഗിച്ചു സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.