ഭരണങ്ങാനം : പഞ്ചായത്തിലെ പ്രവിത്താനം അംഗനവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്മേളനം നടത്തുവാൻ നിശ്ചയിച്ചിരുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം താഴിട്ട് പൂട്ടിയതായി പരാതി. ഞായറാഴ്ച രാവിലെ 10.30ന് തോമസ് ചാഴി കാടൻ എംപി ഉദ്ഘാടകനും , പഞ്ചായത്ത് പ്രസിഡൻറ് മുഖ്യപ്രഭാഷകയും ജില്ലാ പഞ്ചായത്ത് അംഗം അധ്യക്ഷനും മറ്റു ജനപ്രതിനിധികൾ ആശംസകരുമായുണ്ടായിരുന്ന അംഗനവാടിയോട് ചേർന്ന കമ്മ്യൂണിറ്റി ഹാളാണ് അധികൃതർ തുറന്ന് നൽകാതിരുന്നത്. അതേ തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ താൽക്കാലിക പന്തൽ നിർമ്മിച്ചാണ് 12 മണിയോടുകൂടി ഉദ്ഘാടന Read More…
Blogs
പാലാ നഗരസഭയുടെ കീഴിലുള്ള വനിതാ ഹോസ്റ്റൽ പ്രവർത്തിപ്പിക്കണം
പാലാ: കോവിഡ് കാലത്ത് അടച്ചിടേണ്ടി വന്ന പാലാ നഗരസഭയുടെ കീഴിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കുവാൻ നടപടി ഉണ്ടാവണമെന്ന് വിവിധ വനിതാ സംഘടനകൾ ആവശ്യപ്പെട്ടു. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കാതെ ബാലിശമായ ആവശ്യം ഉയർത്തി 100 വനിതകൾക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കാവുന്ന മൂന്നു നിലകളോടുകൂടിയ ഹോസ്റ്റൽ കെട്ടിട സമുച്ചയം മൂന്ന് കുട്ടികൾ മാത്രമുള്ള അംഗൻവാടിക്കായി വിട്ടുകൊടുക്കണമെന്നുള്ള ചില കേന്ദ്രങ്ങളുടെ ആവശ്യം ബാലിശമാണെന്ന് കേരള വനിതാ വികസന കോർപ് റേഷൻ ഭരണ സമിതി അംഗം Read More…
ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി; ദുരിതബാധിത കർഷകർക്ക് സർക്കാർ അടിയന്തിര നഷ്ടപരിഹാരം നൽകണം : ജോണിസ് പി സ്റ്റീഫൻ
ഉഴവൂർ പഞ്ചായത്തിലെ സ്വകാര്യഫാമുകളിൽ പന്നിപനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് ദയാവധം നടത്തിയെന്നും, രോഗബാധിത പ്രദേശങ്ങളിൽനിന്നുള്ള പന്നി മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയതായും പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമുകളിലെ എല്ലാ പന്നികളെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് ദയാവധം നടത്തി സംസ്ക്കരിച്ചത് . ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 66 ഓളം പന്നികളെയാണ് Read More…
പ്രതികാര രാഷ്ട്രീയ ശൈലി നാടിന് ആപത്ത്: മോൻസ് ജോസഫ് എംഎൽഎ
പാലാ: വികസനത്തിന് എതിര് നിൽക്കുന്ന സങ്കുചിത രാഷ്ട്രീയ പ്രവർത്തന ശൈലി നാടിന് ശാപമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. കിഴതടിയൂർ വാർഡിൽ അംഗൻവാടിക്ക് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ജോസ് എടേട്ട് നടത്തിയ ഏകദിന ഉപവാസ സമരം മാണി സി. കാപ്പന്റെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്കായി രാഷ്ട്രീയത്തിനതീതമായി എല്ലാ നേതാക്കളും ആന്മാർത്ഥമായി അദ്ധ്വാനിക്കണമെന്നും മാണി.സി. കാപ്പന്റെ ശൈലി എല്ലാവരും മാതൃകയാക്കണമെന്നും മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനി Read More…
കുന്നേമുറി വാഹനാപകടം: നടപ്പാതയും റോഡും കയ്യേറി സ്ലാബ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം
പാലാ: ഇടപ്പാടി കുന്നേമുറിയിൽ കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരണപ്പെട്ടതിനു കാരണം പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാറുകാരനുമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. റോഡ് സേഫ്റ്റി ഫണ്ടുപയോഗിച്ചു റോഡ് നവീകരിക്കാൻ തയ്യാറാക്കിയ കോൺക്രീറ്റ് സ്ലാബുകൾ അപകടകരമായ വിധത്തിൽ റോഡരുകിൽ തയ്യാറാക്കിയതാണ് അപകടത്തിനിടയാക്കിയതെന്ന് യോഗം കുറ്റപ്പെടുത്തി. റോഡ് സൈഡിലും റോഡിലേയ്ക്ക് ഇറക്കിയും നൂറുകണക്കിന് കോൺക്രീറ്റ് സ്ലാബുകളാണ് ഈ മേഖലയിൽ അപകടകരമായ രീതിയിൽ തയ്യാറാക്കി വച്ചിട്ടു മാസങ്ങൾ കഴിഞ്ഞു. നടപ്പാത പൂർണ്ണമായും Read More…
തീക്കോയി – തലനാട് – മൂന്നിലവ് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു
തലനാട്: തീക്കോയി – തലനാട് – മൂന്നിലവ് റോഡിൻ്റെ തലനാട് വടക്കുംഭാഗം വരെയുള്ള റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ ടാറിംഗ് നടത്തി നവീകരിക്കുന്നതിൻ്റെ നിർമ്മാണോൽഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. 6.90 കോടി രൂപ മുടക്കിയാണ് നവീകരണം നടത്തുന്നത്. നവീകരണം പൂർത്തീയാകുന്നതോടെ ഇല്ലിക്കൽക്കല്ല്, അയ്യമ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഇതോടെ തലനാട് നിവാസികളുടെ വരുമാന സ്രോതസ് വർദ്ധിക്കുമെന്നും എം എൽ എ പറഞ്ഞു. Read More…
കെ. എം. മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ചു “കാരുണ്യ ദിനാചരണം” യു. എ. ഇ ൽ സംഘടിപ്പിച്ചു
ഷാർജാ : കേരളത്തിന്റെ മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ലീഡറുമായ ആദരണീയനായ കെ. എം. മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ചു പ്രവാസി കേരളാ കോൺഗ്രസ് (എം) യു. എ. ഇ ചാപ്റ്റർ സംഘടിപ്പിച്ച “കാരുണ്യ ദിനാചരണ” പരിപാടികൾ കേരളാ കോൺഗ്രസ്സ് (എം) ഹൈപവ്വർ കമ്മറ്റിയംഗം വിജി. എം. തോമസ് ഉദ്ഘാടനം ചെയ്തു. സമൂഹ്യ ക്ഷേമ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കിയ പ്രഗത്ഭനായ ഭരണാധികാരി, കർഷക നേതാവ്, ഉജ്ജ്വല വാഗ്മി എന്നീ നിലകളിൽ പൊതുസമൂഹം ആദരിയ്ക്കുന്ന കെ. എം. മാണിയുടെ ജീവിതം Read More…
ഉഴവൂർ ലയൺസ് ക്ലബ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു
ഉഴവൂരിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി നിലകൊള്ളുന്ന ഉഴവൂർ ലയൺസ് ഉഴവൂർ പഞ്ചായത്ത് നാലാം വാർഡ് വട്ടപ്പുഴക്കാവിൽ വീട്ടിൽ കല്യാണിയമ്മക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ലയൻസ് ക്ലബ് കോട്ടയം ജില്ല ഗവർണർ എം ജെ എഫ് ലയൺ ഡോ സണ്ണി സ്കറിയ നിർവഹിച്ചു. ലയൻസ് ക്ലബ് പ്രസിഡന്റ് ജോബി ജോസഫ് ഒക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റ്റുമായ ജോണിസ് പി സ്റ്റീഫൻ ആണ് വീടിന്റെ ശോച്യാവസ്ഥ ലയൺസ് ക്ലബ്ബിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഉഴവൂർ Read More…
കോട്ടയം ചിങ്ങവനത്ത് റോഡ് മുറിച്ച് കടക്കുമ്പോള്‍ ബസിന് അടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി
കോട്ടയം ചിങ്ങവനത്ത് ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി. യുവതിയുടെ മുടി ടയറിന് അടിയില്‍ കുടുങ്ങിയതോടെയാണ് മുടിമുറിച്ച് കുറിച്ചി സ്വദേശിനി അമ്പിളിയെ രക്ഷിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. സ്കൂള്‍ ബസ് ജീവനക്കാരിയായ അമ്പിളി കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷം സ്കൂള്‍ ബസിന് അടുത്തേക്ക് തിരികെ വരുന്നതിന് ഇടയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ട് വേഗത്തില്‍ നടക്കുന്നതിനിടയില്‍ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. അമ്പിളിയെ കണ്ട് Read More…
ആനന്ദ് മാത്യു ചെറുവള്ളി ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്
പാലാ : ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരളാ കോൺഗ്രസ്സ് (എം) ലെ ആനന്ദ് മാത്യു ചെറുവള്ളി തിരഞെടുക്കപ്പെട്ടു. എൽ ഡി എഫ് ലെ ധാരണ പ്രകാരം സി പി ഐ (എം) സ്വതന്ത്രൻ സെബാസ്റ്റ്യൻ കട്ടയ്ക്കൽ രാജി വച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നാലിനെതിരെ എട്ട് വോട്ടുകൾക്കാണ് യു ഡി എഫ് ലെ ഷിബു പൂവേലിയെ ആനന്ദ് പരാജയപ്പെടുത്തിയത്. യുഡിഎഫിലെ ഒരംഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. കേരളാ കോൺഗ്രസ്സ് (എം) ഭരണങ്ങാനം മണ്ഡലം Read More…