Blog

പാലായിൽ മാണി സി കാപ്പൻ, ജോസ് കെ മാണി പോരിന് കളമൊരുങ്ങുന്നു

പാലാ : പാലായിൽ മാണി സി കാപ്പൻ, ജോസ് കെ മാണി പൊരിന് കളമൊരുങ്ങുന്നു. ജനുവരി 23ന് എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാർ കേരളത്തിൽ എത്തുമ്പോൾ മാണി സി കാപ്പൻ, പീതാംബരൻ മാഷ് അടക്കമുള്ള എൻ സി പി നേതാക്കളെയും കാണുന്നുണ്ട്. അതെ സമയം, പാലാ അടക്കമുള്ള നിലവിലെ സീറ്റുകൾ നഷ്ടപ്പെടുത്തി ഒരു ഒത്തു തീർപ്പിനും തയാറാല്ലെന്ന് തന്നെയാണ് എൻ സി പിയുടെ കേന്ദ്ര നേതൃത്വത്തിന്റെയും നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനെയും ഈ…

പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി മുസ്ലിംലീഗ്

ഈരാറ്റുപേട്ട: പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കുന്നതിനെതിരെ മുസ്ലിംലീഗ് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റിയും നഗരസഭാ കമ്മിറ്റിയും രംഗത്ത്. പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെ ഒരു കാരണവശാലും യുഡിഎഫ് സംവിധാനത്തിലെ ചേര്‍ക്കരുത്. പൂഞ്ഞാറില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുകയും നിലപാടുകളില്‍ തരാതരംപോലെ മലക്കം മറിയുന്ന നിലപാടാണ് പിസി ജോര്‍ജ് വെച്ചുപുലര്‍ത്തുന്നത്. എംഎല്‍എ നാടിന്റെ വികസനത്തിനായി യാതൊന്നും ചെയ്തിട്ടില്ലെന്നും മുസ്ലീം ലീഗ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പൊതു സമൂഹം മുഴുവന്‍ ബഹിഷ്‌കരിച്ചിരിക്കുന്ന പിസി ജോര്‍ജിനെയോ ജനപക്ഷം പാര്‍ട്ടിയെയോ…

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടന്‍, ഫിലിം വെച്ചു മറക്കുന്നതിനെതിരെ ഇന്നു മുതല്‍ കര്‍ശന നടപടി; ആവര്‍ത്തിച്ചു ലംഘിക്കുന്നവരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും

വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളും, വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സുകളും കര്‍ട്ടന്‍, ഫിലിം , മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഓപ്പറേഷന്‍ സ്‌ക്രീന്‍. മോട്ടോര്‍ വാഹന നിയമങ്ങളുടെയും, ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയും, ഹൈക്കോടതിയും കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. ആയതിനാല്‍ ഇത്തരം നിയമലംഘനങ്ങളില്‍ പെടുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ ഇന്നു മുതല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. വാഹനം നിര്‍ത്താതെ തന്നെ ഇലക്ട്രോണിക് ചെലാന്‍ (Echallan)…

ഇടമറുക് സെന്റ് ആന്റണീസ് പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നു മോഷണം; യുവാവിന്റെ ചിത്രം പുറത്തുവിട്ടു, മോഷണത്തിന്റെ സിസിടിവി വിഡിയോ കാണാം

ഇടമറുക് സെന്റ് ആന്റണീസ് പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നു മോഷണം. വ്യാഴാഴ്ച ഉച്ചയോടെയാണ് മോഷണം. പ്രതിയായ യുവാവിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. തുറന്നുകിടന്നിരുന്ന വാതിലിലൂടെ അകത്തുകടന്ന യുവാവ് കമ്പി ഉപയോഗിച്ച് തടിയില്‍ തീര്‍ത്ത നേര്‍ച്ചപ്പെട്ടി തകര്‍ക്കുകയായിരുന്നു. ഏകദേശം അരമണിക്കൂറോളം സമയം പള്ളിക്കുള്ളില്‍ യുവാവ് തങ്ങിയാണ് മോഷണം നടത്തിയത്. രണ്ടു മാസം മുന്‍പും പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും മോഷണം പോയിരുന്നു. അന്ന് നേര്‍ച്ചപ്പെട്ടി തകര്‍ക്കാതെ കമ്പിയില്‍ പശ തേച്ച് പണം അപഹരിക്കുകയായിരുന്നു ചെയ്തത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ പള്ളിയ്ക്കുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി…

പാലാ ജനറല്‍ ആശുപത്രിയില്‍ ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 60 പേര്‍

പാലാ: പാലായില്‍ ആദ്യദിനം കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ് എടുത്തത് 60 പേര്‍. രാവിലെ 10.30ന് പ്രധാനമന്ത്രി രാജ്യത്ത് വാക്‌സിന്‍ വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിനു ശേഷം ആദ്യ ഡോസ് പാലാ ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശബരിനാഥ് എടുത്തു. തുടര്‍ന്ന് നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. വരുംദിവസങ്ങളിലും വാക്‌സിന്‍ വിതരണം നടക്കും. കോട്ടയം ജില്ലയില്‍ ആദ്യദിനത്തില്‍ ആകെ 610 പേരാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. മെഡിക്കല്‍ കോളേജ്…

കോട്ടയത്ത് ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ചത് 610 പേര്‍

കോട്ടയം: ആദ്യദിനത്തില്‍ ജില്ലയില്‍ 610 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ടികെ ജയകുമാര്‍ ആണ് ആദ്യ ഡോസ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23839 ആരോഗ്യ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷമാണ്…

കോട്ടയത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം; ആദ്യ ഡോസ് സ്വീകരിച്ചത് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍

കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യഘട്ട വിതരണത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി . ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നടത്തിയ ദേശീയ തല ഉദ്ഘാടനത്തെ തുടര്‍ന്ന് രാവിലെ 11:10ന് കുത്തിവെയ്പ്പ് നടപടികള്‍ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. അര മണിക്കൂര്‍ നിരീക്ഷണ മുറിയില്‍ കഴിഞ്ഞതിനു ശേഷം വിതരണകേന്ദ്രം വിട്ടിറങ്ങിയ അദ്ദേഹം കുത്തിവെയ്പ് സുരക്ഷിതവും വേദനാരഹിതവുമാണെന്ന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കൈയുടെ മുകള്‍ ഭാഗത്താണ് വാക്‌സിന്‍ കുത്തിവെയ്ക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന്…

റബർ വില സ്ഥിരത ഫണ്ട് പ്രഖ്യപനം ഇലക്ഷൻ സ്റ്റണ്ട് : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മുൻ UDF സർക്കാർ തുടക്കം കുറിച്ച 150 രൂപാ റബർ വില സ്ഥിരതാ ഫണ്ട് വിതരണം 2020 ജൂൺ മുതൽ വിതരണം ചെയ്യാത്തവർ ഇനി 2021 ഏപ്രിൽ മുതൽ റബർ വില സ്ഥിരത ഫണ്ട് 170 ആക്കും എന്നത് വെറും ഇലക്ഷൻ സ്റ്റണ്ടണ് എന്നത് കേരളത്തിലെ കർഷകർ തിരിച്ചറിയണം എന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. LDF സർക്കാരികന്റെ കഴിഞ്ഞ 4 വർഷത്തെ ബഡ്ജറ്റ് കളിൽ സിംഹഭാഗവും…

കോട്ടയം ജില്ലയില്‍ 552 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 532 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേര്‍ രോഗബാധിതരായി. പുതിയതായി 4310 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 282 പുരുഷന്‍മാരും 231 സ്തീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 586 പേര്‍ രോഗമുക്തരായി. 5328 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 59270 പേര്‍ കോവിഡ് ബാധിതരായി. 53800 പേര്‍ രോഗമുക്തി നേടി.…

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19), കോട്ടയം ജില്ലയിലെ മുണ്ടക്കയം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Loading…

Something went wrong. Please refresh the page and/or try again.


Follow My Blog

Get new content delivered directly to your inbox.