കോട്ടയത്തെ ബ്ലോക്ക് പഞ്ചായത്തുകള്‍ തൂത്തുവാരി എല്‍ഡിഎഫ്; 11ല്‍ 10ലും ഭരണത്തിലേക്ക്, രണ്ടില ഇംപാക്ട്!

കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 എണ്ണത്തിലും അധികാരം നേടി.

ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തു ചേര്‍ന്നത് യുഡിഎഫിന് അക്ഷരാര്‍ഥത്തില്‍ വലിയ തിരിച്ചടിയാണ് കോട്ടയം ജില്ലയില്‍ സമ്മാനിച്ചിരിക്കുന്നത്.

Advertisements

ആകെ 98 ബ്ലോക്ക് വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചു. മോന്‍സ് ജോസഫ് എംഎല്‍എയുടെ നാടായ കടുത്തുരുത്തിയിലും എല്‍ഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാക്കാനായി.

ആകെയുള്ള 13ല്‍ പത്തും എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫ് മൂന്നു സീറ്റില്‍ ഒതുങ്ങി.

ഈരാറ്റുപേട്ട ബ്ലോക്ക് മാത്രമാണ് യുഡിഎഫിനു ഭരണം പിടിക്കാന്‍ സാധിച്ചത്. ആകെ 44 ഇടത്തു മാത്രമാണ് യുഡിഎഫിനു വിജയിക്കാനായത്.

ബ്ലോക്ക് പഞ്ചായത്ത്

ഈരാറ്റുപേട്ട: യുഡിഎഫ് 8, എല്‍ഡിഎഫ് -5
ഏറ്റുമാനൂര്‍: യുഡിഎഫ് 4 എല്‍ഡിഎഫ് -9
കടുത്തുരുത്തി: യുഡിഎഫ് 3, എല്‍ഡിഎഫ് -10

കാഞ്ഞിരപ്പള്ളി: യുഡിഎഫ് 3, എല്‍ഡിഎഫ് -11, മറ്റുള്ളവര്‍ 1
ളാലം: യുഡിഎഫ് -5, എല്‍ഡിഎഫ് -7, മറ്റുള്ളവര്‍ -1

മാടപ്പള്ളി: യുഡിഎഫ് -5, എല്‍ഡിഎഫ് -7, മറ്റുള്ളവര്‍ -1
പള്ളം: യുഡിഎഫ് -6, എല്‍ഡിഎഫ് -7
പാമ്പാടി: യുഡിഎഫ് -4, എല്‍ഡിഎഫ് -10

ഉഴവൂര്‍: യുഡിഎഫ് -2, എല്‍ഡിഎഫ് -10, മറ്റുള്ളവര്‍ 1
വൈക്കം: യുഡിഎഫ് -1, എല്‍ഡിഎഫ് -12
വാഴൂര്‍: യുഡിഎഫ് -3, എല്‍ഡിഎഫ് -10

You May Also Like

Leave a Reply