രാമപുരം: കോട്ടയം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഉഴവൂർ, ളാലം ബ്ലോക്കുകളുടെയും രാമപുരം മാർ ആഗസ്തിനോസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2023 മാർച്ച് 18 നു രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ വെച്ച് ബ്ലോക്ക്‌തല തൊഴിൽമേള നടത്തപ്പെടുന്നു.
IT, ബാങ്കിംഗ്, റീറ്റൈൽ, സെയിൽസ്, ഓഫീസ് അറ്റൻഡന്റ് എന്നീ മേഖലകളിളുള്ള 20 പ്രമുഖകമ്പനികളിലേക്കായി നിരവധി ഒഴിവുകളാണുള്ളത്. SSLC മുതൽ ബിരുദാനന്തരബിരുദം വരെ യോഗ്യതയുള്ള 55 വയസ്സുവരെയുള്ളവർക്ക് അവസരം.

താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്.സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് ചുവടെ നൽകുന്നു :
https://docs.google.com/forms/d/e/1FAIpQLSe2H9zKao7AwoSmFIq2ucHTkIJJplpdWWeRIu-fQT8j_NCbEQ/viewform?usp=pp_ur