പൂഞ്ഞാർ. പനച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലി സ്റ്റോറിന് മുന്നിൽ ധർണ്ണ നടത്തി.
പ്രദേശത്തെ ആദ്യകാല മാവേലിസ്റ്റോറും, കൂടുതൽ വില്പനയുമുള്ള മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് ആയി ഉയർത്തിയാൽ ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരവും, സ്റ്റോറിൽ കൂടുതൽ കച്ചവടവും ഉണ്ടാകുമെന്ന് ധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട് ബി ജെ പി മണ്ഡലം പ്രസിഡന്റ് കെ ബി മധു പ്രസ്താവിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എസ് രമേശൻ, വിഷ്ണു ബാബുരാജ്,രഞ്ജിത് പി ജി പ്രമോദ് പൂഞ്ഞാർ, അഖിൽ പി എ തുടങ്ങിയവർ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19