ബിജെപി വിജയ സംഗമം നടത്തി

പാലാ നിയോജക മണ്ഡലത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍ഡിഎ സാരഥികള്‍ക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ നോബിള്‍ മാത്യു വിജയികളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജി രണ്‍ജിത്ത് അദ്ധ്യക്ഷത വഹിച്ചു.

Advertisements

യോഗത്തില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ് ജയസൂര്യന്‍, ബിജെപി സംസ്ഥാന സമിതിയംഗം എന്‍കെ ശശികുമാര്‍, സംസ്ഥാന കൗണ്‍സിലംഗം സോമശേഖരന്‍ തച്ചേട്ട്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സരീഷ് കുമാര്‍, നിയോജക മണ്ഡലം ഭാരവാഹികള്‍, വിവിധ മോര്‍ച്ചകളുടെ പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വിജയ സംഗമത്തില്‍ പങ്കെടുത്തു.

You May Also Like

Leave a Reply