ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ ജനറല്‍ ആശുപത്രിയിലെ കോവിഡ് പ്രതിരോധ വീഴ്ചയ്ക്കും അനാസ്ഥയ്ക്കും എതിരെ മണ്ഡലം ഭാരവാഹികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
ബി. ജെ.പി ജില്ലാ പ്രസിഡന്റ് ശ്രീ. ലിജിന്‍ ലാല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കോവിഡ് പരിശോധകള്‍ കുറച്ചതും, കോവിഡ് OP യും ഓക്‌സിജന്‍ പാന്റ് ഉം കാര്യക്ഷമമല്ലാതെ പ്രവര്‍ത്തിക്കുന്നതും രോഗികളുടെ ജീവന്‍ വെച്ചു പന്താടുന്നതു പോലെയാണ് എന്നും അദ്ദേഹം പറഞ്ഞു.
X Ray, ECG കുടിവെള്ളം, പാര്‍ക്കിംഗ് എന്നിവ പൂര്‍ണ്ണമായും പ്രവര്‍ത്തന ക്ഷമമാവാത്ത പക്ഷം ആശുപത്രി ഉപരോധം ഉള്‍പ്പെടെ സമര പരിപാടി സംഘടിപ്പിക്കും എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കന്‍, സംസ്ഥാന സമിതി അംഗം ച.സ ശശികുമാര്‍, ജനറല്‍ സെക്രട്ടറി മാരായ ബിനീഷ് ചൂണ്ടച്ചേരി, അഡ്വ. അനീഷ് ജി മണ്ഡലം ഭാരവാഹികളായ ദീപു ഇ ഏ, ജയന്‍ കരുണാകരന്‍, ശുഭ സുന്ദര്‍, മുന്‍സിപ്പാലിറ്റി ജനറല്‍ സെക്രട്ടറി സതീഷ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19