പൂവരണി: ബിജെപി മീനച്ചിൽ പഞ്ചായത്ത് ശില്പശാല പൂവരണി എൻ.എസ്.എസ് ഹാളിൽ വെച്ച് നടന്നു. ബിജെപി മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സജീവ് കെ.പി.അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.
ബിജെപി മദ്ധ്യമേഖല സെക്രട്ടറി വി.എൻ മനോജ്, സംസ്ഥാന കൗൺസിലംഗം സോമശേഖരൻ തച്ചേട്ട്, പഞ്ചായത്ത് പ്രഭാരി അഭിലാഷ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ സതീഷ് തലപ്പുലം, ഷാനു വി.എസ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി ഗ്ലാഡിസ് സോമൻ,പഞ്ചായത്ത് മെമ്പർമാരായ ജയശ്രീ സന്തോഷ്, ബിന്ദു ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.