ഇടമറ്റം: മീനച്ചിൽ പഞ്ചായത്ത് വാർഡ് 12 ൽ PMGSY പദ്ധതിപ്രകാരം പണി തുടങ്ങിയ പൂവരണി അമ്പലം ഹെൽത്ത് സെന്റർ പാലാക്കാട് റോഡിന്റെ പണികൾ പൂർത്തിയാക്കുന്നതിന് തടസ്സം നിൽക്കുന്ന മീനച്ചിൽ പഞ്ചായത്ത് ഭരണ സമിതിയുടെ ഇരട്ടത്താപ്പിനെതിരെ,ബിജെപി മീനച്ചിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
എസ്സ്. സ്സി.മോർച്ച സംസ്‌ഥാന സെക്രട്ടറി രമേശ് കാവിമറ്റം ധർണ്ണ ഉദ്ഘാടനം ചെയ്തു. ബിജെപി ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ് കുമാർ,ബിജെപി മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ്. സജീവ് കെ പി,ജില്ലാ കമ്മിറ്റിയംഗങ്ങളായ മോഹനൻ,ബിജു സി ബി,സെൽ കോഡിനേറ്റർ അഭിലാഷ് ,പഞ്ചായത്ത് മെമ്പർമാരായ ജയശ്രീ, ബിന്ദു,ജനറൽ സെക്രട്ടറി ഗ്ലാഡിസ് സോമൻ എന്നിവർ പ്രസംഗിച്ചു.നിരവധി പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.