പാലാ: സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതും ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതുമായ നാര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളില്‍ സഭാ വിശ്വാസികളോടായി പിതാവ് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഉയര്‍ന്ന് വന്നിട്ടുള്ള വിവാദങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന സമിതിയുടെ പിന്തുണ നേരിട്ട് അറിയിക്കുന്നതിനാണ് നേതാക്കള്‍ പാലാ അരമനയില്‍ എത്തിയത്.
ഇത് രണ്ട് മതങ്ങള്‍ തമ്മിലുള്ള വിഷയമല്ല മറിച്ച് രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കൂടി ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്ന് പി.കെ. കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ബിഷപ്പിനെ കണ്ട് പുറത്തിറങ്ങിയ ശേഷം അവിടെ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പിന്റെ പ്രസ്താവനയെ രണ്ട് മതങ്ങള്‍ തമ്മിലുള്ള വിഷയമാക്കി മാറ്റേണ്ടത് തീവ്രവാദ സംഘടനകളുടെ അജണ്ഡയാണ്.
അത് നടപ്പാക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഭാഗത്തു നിന്നുണ്ടാകുന്നത്. ദീകരവാദ, തീവ്രവാദ നിലപാടുളെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മും
കോണ്‍ഗ്രസും സ്വീകരിക്കുന്നത്.
ഇത് അപകടരമാണ്. കേരളതില്‍ ഭരണപക്ഷവും മുഖ്യ പ്രതിപക്ഷവും തീവ്രവാദികള്‍ കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളെ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് പകരം അവരെ സഹായിക്കുന്ന നിലപാടാണ് സിപിഎം, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
സമൂഹത്തിന് ഭീഷണിയായ ഇത്തരം ശക്തികളെ കണ്ടെത്തി ഇല്ലാതാക്കുന്നതിന് പകരം അവരെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മും കോണ്‍ഗ്രസ്സും സംസ്ഥാനത്തെ പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് കുറ്റപ്പെടുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന സമിതിയംഗങ്ങളായ പി.അര്‍. ശിവശങ്കരന്‍, എന്‍. ഹരി, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രണ്‍ജിത് ജി. മീനാഭവന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19