കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ ഭരണം നിലനിർത്താൻ സ്വാതന്ത്ര അംഗത്തിനെ 3.5 ലക്ഷം രൂപയും ഭാര്യക്ക് ജോലിയും വാഗ്ദാനം നൽകിയെന്ന സ്വാതന്ത്ര അംഗത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പഞ്ചായത്ത് പടിക്കൽ ധർണയും നടത്തി.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി. എസ്. സുരേഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: ജി അനീഷ് ധർണ ഉത്ഘാടനം ചെയ്തു.

രാജേഷ് മേവിട, വി കുട്ടികൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ സ്മിത വിനോദ്, മഞ്ജു ദിലീപ് തുടങ്ങിയവർ സംസാരിച്ചു.