കോട്ടയം: ജന ദ്രോഹ ബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ. ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന് ജീവിക്കാൻ വയ്യാത്ത അവസ്ഥ ആണ് ഇവിടെ. കേരളം വിട്ട് ആളുകൾ പലയാനം ചെയ്യുകയാണ്.കേരത്തിലെ സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം വർധിച്ചു വരുന്ന വിലക്കയറ്റം പാവപെട്ടവനെ ആത്മഹത്യയുലേയ്ക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ദേശിയ കൗൺസിൽ അംഗം അഡ്വ ജി രാമൻ നായർ, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി അഡ്വ നോബിൾ മാത്യു,മേഖല ഭാരവാഹികളായ ടി എൻ ഹരികുമാർ, എൻ പി കൃഷ്ണകുമാർ, വി എൻ മനോജ്, നീറിക്കാട് കൃഷ്ണകുമാർ, ജില്ലാ ഭാരവാഹികളായ പി ജി ബിജുകുമാർ എസ് രതീഷ്, കെ പി ഭുവനേഷ്,എം ആർ അനിൽകുമാർ,മിനർവ മോഹൻ, റീബ വർക്കി ,അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, വിനൂബ് വിശ്വം, ലാൽ കൃഷ്ണ, ഡോ ശ്രീജിത്ത് കൃഷ്ണൻ,ലേഖ അശോക്, നേതാക്കളായ എൻ സി മോഹൻ ദാസ്, രമേശ് കാവിമറ്റം, വി എസ് വിഷ്ണു, അശ്വന്ത് മാമലശ്ശേരി, മിത്രലാൽ,ജയപ്രകാശ് വാകത്താനം,കെ ആർ പ്രദീപ്,ദേവകി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.