ബിജെപി – കേരള കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തു വന്നു: യുഡിഎഫ്

മുത്തോലി: കേരളാ കോൺഗ്രസും ബി.ജെ.പിയും ചേർന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് ബി.ജെ.പിയുടെ വിജയത്തിന് വഴി തെളിച്ചതെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി.

ബി.ജെ.പിയെ അധികാരത്തിൽ നിന്നുംമാറ്റി നിർത്താൻ പരമാവധി ശ്രമിച്ചുവെങ്കിലും ജോസ് കെ. മാണിയുടെ പിടിവാശി മൂലം സാധിക്കാതെ പോയെന്ന് യോഗം വിലയിരുത്തി.

Advertisements

യു.ഡി.എഫിനെ തകർക്കാൻ ബി.ജെ.പിയെ സഹായിക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് സമയത്ത് മുതൽ ഇന്നു വരെ എൽ.ഡി.എഫിന്റ ഭാഗത്തു നിന്നുണ്ടായത്.

കോൺഗ്രസിനുണ്ടായിരുന്ന 2 പഞ്ചായത്തംഗങ്ങളിൽ മുൻ വൈസ് പ്രസിഡന്റായ ഫിലോമിന ഫിലിപ്പ് മത്സരിക്കാൻ രംഗത്തു വന്നെങ്കിലും വർഷങ്ങളായി മുത്തോലിയിൽ തുടരുന്ന കോൺഗ്രസ് വിരോധം തീർക്കാൻ ബി.ജെ.പിയെ സഹായിച്ചതിലൂടെ കേരളാ കോൺഗ്രസിന്റെ വോട്ടുകച്ചവടത്തിന്റെ ബാക്കിപത്രമാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ പഞ്ചായത്ത് ഒറ്റക്ക് ഭരിച്ചിരുന്ന കേരളാ കോൺഗ്രസിനെ മുത്തോലിയിലെ ജനങ്ങൾ കൈവിട്ടിരിക്കുന്നുവെന്ന് യോഗം വിലയിരുത്തി.

ചെയർമാൻ ഹരിദാസ് അട മത്തറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം അഡ്വ. ആർ മനോജ് യോഗം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർമാരായ ഫിലോമിന ഫിലിപ്പ്, ആര്യ സബിൻ, യു.ഡി.എഫ് നേതാക്കളായ സന്തോഷ് കാവുകാട്ട്, സജി ഓലിക്കര, അഡ്വ. അനിൽ മാധവപ്പള്ളി, തങ്കച്ചൻ മണ്ണൂശേരി, ബിബിൻ രാജ്, റജി തലക്കുളം, സോജൻ വാര പറമ്പിൽ, ആന്റണി ഇലവുങ്കൽ, ഫിലിപ്പ് അമ്പലത്തുമുണ്ടക്കൽ, തോമസ് ഞാറ്റുകാലക്കുന്നേൽ, ദിനേശ് മുന്നകര,ബേബി ചേന്നാട്ട്, ടേം നെടുമ്പുറം, സോജി തലക്കുളം, ഷാജി നരിവേലി, കെ.ജി ജയൻ ,ജോമി ഞാറ്റു കാലാക്കുന്നേൽ, സിബി മടത്തിക്കാട്ടുകുന്നേൽ, സബിൻ ചീരാം കുഴി എന്നിവർ പ്രസംഗിച്ചു.

You May Also Like

Leave a Reply