തലപ്പലം: ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനക്കപ്പാലം ജംഗ്ഷനിൽ ബിരിയാണി ചെമ്പുമായി പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയുടെ രാജാവാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു ബിജെപി ജില്ലാ കമ്മിറ്റി അംഗം മോഹൻകുമാർ പറഞ്ഞു.
ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പി.കെ, മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് കെ ബി,പഞ്ചായത്ത് ജനറൽ സെക്രട്ടറി ബൈജു കടവുപുഴ, മണ്ഡലം വൈസ് പ്രസിഡന്റ് ജയന്തി ജയചന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, ജോയിൻ സെക്രട്ടറി ജോസഫ് കെ പി തുടങ്ങിയവർ സംസാരിച്ചു.