പ്രതിഷേധ ധര്‍ണ്ണ നടത്തി, കോലവും കത്തിച്ചു

പാലാ: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ധര്‍ണ നടത്തി.

ധര്‍ണ്ണ ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു ഉദ്ഘാടനം ചെയ്തു. പാലാ പ്രൈവറ്റ് ബസ്റ്റാന്‍ഡിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണയില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജി. രണ്‍ജിത്ത് അധ്യക്ഷത വഹിച്ചു.

ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെപി ഭുവനേശ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അനില്‍ നാഥ്, സരീഷ് എലിക്കുളം, എസ്.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിസന്റ് കമലമ്മ രാഘവന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെവി നാരായണന്‍, ജനറല്‍ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റുമാരായ സജീവ് മൂന്നിലവ്, തോമസ്‌കുട്ടി എലിക്കുളം, സെക്രട്ടറിമാരായ അജി കരൂര്‍, ജയപ്രകാശ് എലിക്കുളം, ട്രഷറര്‍ ദീപു രാമപുരം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അരുണ്‍ സി. മോഹന്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഗസ്റ്റ്യന്‍ കടനാട് തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.

You May Also Like

Leave a Reply