പാലായില്‍ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; പരാതി നല്‍കി

പാലാ: ഇന്നു നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ഒരു വോട്ടര്‍ രണ്ടു വാര്‍ഡുകളില്‍ വോട്ടു ചെയ്തതായി ചൂണ്ടിക്കാട്ടി ബിജെപി പ്രിസൈഡിംഗ് ഓഫീസര്‍ക്കു പരാതി നല്‍കി.

പാലാ മുനിസിപ്പാലിറ്റി 13ാം വാര്‍ഡില്‍ ക്രമനമ്പര്‍ 580ാം നമ്പരില്‍ ഉള്ള വ്യക്തി ഈ വാര്‍ഡില്‍ വോട്ടു ചെയ്തു. ഇതേ വ്യക്തിയ്ക്ക് 14ാം വാര്‍ഡില്‍ 270-ാം നമ്പരിലും വോട്ടുണ്ട്. ഇവിടെയും ഈ വ്യക്തി വോട്ടു ചെയ്‌തെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

Advertisements

ഇതു ചൂണ്ടിക്കാട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പാലാ മുനിസിപ്പല്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.

You May Also Like

Leave a Reply