മീനച്ചില്‍ പഞ്ചായത്തില്‍ കുപ്പത്തൊട്ടിയിലും അഴിമതി; 20,000 രൂപയുടെ സാധനത്തിന് ചിലവ് 58,000 രൂപ? പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി

പാലാ: മീനച്ചില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള മെറ്റിരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിച്ചതില്‍ വലിയ അഴിമതി നടന്നിരിക്കുന്നത് എന്ന് ബിജെപി ആരോപിച്ചു.

കേവലം 20000/ രൂപാ മാത്രം ചിലവ് വരുന്ന ഈ മെറ്റിരിയല്‍ കളക്ഷന്‍ സെന്ററുകള്‍ക്ക് 58000/ രൂപയാണ് ചിലവ് ചെയ്തിരിക്കുന്നത്.

ഇത്തരം 13 മെറ്റിരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളാണ് പഞ്ചായത്തില്‍ സ്ഥാപിച്ചിരിക്കുന്നത് . ഇതിലൂടെ മാത്രം കുറഞ്ഞത് 5 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി നടന്നിരിക്കുന്നത്.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഭരണ സമിതി നടത്തിയ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ഭരണസമിതി രാജിവെക്കണമെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് ഡി. അനീഷ് കിഴപറയാര്‍ ആവശ്യപ്പെട്ടു.

വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിജു സി.ബി, വാര്‍ഡ് മെമ്പറുമാരായ അമ്പിളി അജി, മഞ്ചു വിജയന്‍ , സുരേഷ് കെ ബി, ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി ജയ്‌മോന്‍ ഇല്ലിക്കത്തെട്ടിയില്‍ മുതലായവര്‍ സംസാരിച്ചു.

join group new

You May Also Like

Leave a Reply