കടനാട് സര്‍വ്വീസ് സഹകരണബാങ്കില്‍ സി പി എം ന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അഴിമതിയും പകല്‍ക്കൊള്ളയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ രഞ്ജിത് ജീ മീനാഭവന്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ഒരു നാടിനു മുഴുവന്‍ ഗുണമാകേണ്ടുന്ന സഹകരണ പ്രസ്ഥാനത്തെ സിപിഎം ന്റെ നേതൃത്വത്തില്‍ കൊള്ളസങ്കേതമാക്കി മാറ്റി അവരുടെ വിധ്വംസ്വക പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യമായി ഫണ്ട് അനുവദിക്കുകയും നൂറ് കണക്കിന് നിക്ഷേപകരെയും ജനങ്ങളെയും വഞ്ചിച്ച് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക് വഴിവിട്ട് കോടികളുടെ പിന്‍വാതില്‍ സഹായധനമെത്തിക്കുകയും ചെയ്യുന്ന സഹകരണ ബാങ്ക് ഭരണ സമിതിയുടെ ജനവഞ്ചന ജനങ്ങള്‍ തിരിച്ചറിയണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാര്‍ട്ടി നേതാക്കളുടെ സ്വന്തക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി നിയമനങ്ങള്‍ നടത്തുന്ന കോടികള്‍ വായ്പ്പയെടുത്ത് വര്‍ഷങ്ങളായി തിരിച്ചടവില്ലാതെ കോടിക്കണക്കിനു രൂപ പലിശയിനത്തില്‍ മാത്രം ബാങ്കിന് കിട്ടാനുള്ള സാഹചര്യമുണ്ടാക്കി കടനാട് സര്‍വ്വീസ് സഹകരണബാങ്കിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ട് മുഖം മിനുക്കി നിക്ഷേപകരെ വഞ്ചിച്ച് സി പി എം നേതാക്കന്മാരുടെ സ്വകാര്യ ലാഭത്തിനുമാത്രമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് പ്രസിഡന്റ് രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് യോഗത്തില്‍ സംസാരിച്ച ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാര്‍ പാലക്കുഴ ആവശ്യപ്പെട്ടു .
മുന്‍ വര്‍ഷങ്ങളില്‍ ബാങ്കില്‍ നടന്നിരിക്കുന്ന സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍, കിട്ടാക്കടം, നിയമനങ്ങള്‍, വിവിധ ശാഖകളില്‍ നിര്‍മ്മാണ പ്രവര്‍ത്തികളുടെ പേരില്‍ നടന്നിരിക്കുന്ന അഴിമതികള്‍ ഉള്‍പ്പെടെ സഹകരണ സംഘം രജിസ്ട്രാര്‍ പുറത്തുവിട്ടിട്ടും അത് നിക്ഷേപകരുടെയൊ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയൊ പോലും കണ്ണില്‍ പെടാതെ മൂടിവെച്ച് ഇടപാട്കാരെ വഞ്ചിച്ച് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കൊള്ളസങ്കേതമാക്കി മാറ്റുന്ന ബാങ്ക് പ്രസിഡന്റും ഭരണ സമിതിയും രാജിവെച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സാംകുമാര്‍ കൊല്ലപ്പള്ളി അവശ്യപ്പെട്ടു.
കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, ഒബിസി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ഭൃഗു ദാമോദരന്‍,ഒബിസി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കടനാട് ,യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു അറയ്ക്കന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി
കവളംമാക്കല്‍ ,ബിജു കെ.എസ്സ്. അനന്ദു പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19