പാലാ: പാലാ സെന്റ് തോമസ് കോളേജിൽ 42മത് ബിഷപ്പ് വയലിൽ ഓൾ കേരളാ ഇന്റർ കോളേജിയറ്റ് വോളീബോൾ ടൂർണമെന്റ് ശ്രീ. ജോസ് കെ. മാണി എം.പി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ദേശീയ ഗെയിംസിൽ വെള്ളി മെഡൽ ജേതാക്കളായ കേരള സോഫ്റ്റ് ബോൾ ടീമിൽ അംഗമായ ആക്ഷിത ഹരിയെയും പരിശീലകൻ ടെന്നിസൺ ജോസിനെയും ചടങ്ങിൽ ആദരിച്ചു.
ഉദ്ഘാടന മത്സരത്തിൽ പാലാ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി സെന്റ് തോമസ് കോളേജിനെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്കോർ 25-20, 25-17 , 25-17 ) പരിചയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ സേക്രട്ട് ഹാർട്ട് കോളേജ് തേവര 5 സെറ്റുകൾ നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ കോട്ടയം സിഎംഎസ് കോളജിനെ 19-25, 25-20, 19-25, 25-23, 15-7 എന്ന സ്കോറിന് പരാജയപ്പെടുത്തി.
ടൂർണമെന്റ് 19ന് സമാപിക്കും. സമാപന സമ്മേളനത്തിൽ കോളേജ് മാനേജർ റവ ഡോ ജോസഫ് തടത്തിൽ, പാലാ എം.എൽ.എ ശ്രീ. മാണി സി. കാപ്പൻ എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും.