വെള്ളപ്പൊക്കം; ജനങ്ങളുടെ ദുരിതം നേരില്‍കണ്ടു മനസിലാക്കി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പിനെതിരെ വിദ്വേഷ പ്രചരണം വീണ്ടും?

പാലാ: പാലാ നേരിട്ട കനത്ത വെള്ളപ്പൊക്കത്തിന്റെ തീവ്രത നേരില്‍ക്കണ്ടറിഞ്ഞ് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ബിഷപ്സ് ഹൗസിനു മുന്നില്‍ കഴുത്തോളം ഉയര്‍ന്ന വെള്ളത്തിലൂടെ നീങ്ങിയാണ് മാര്‍ കല്ലറങ്ങാട്ട് വെള്ളപ്പൊക്കം വിലയിരുത്തിയത്.

ബിഷപ്സ് ഹൗസിനു മുന്നിലെ റോഡില്‍ ഇറങ്ങുക മാത്രമാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്തത്. ദൂരെ ഒരിടത്തും പോയില്ല. ആ സമയം പാലായിലെ വെള്ളപ്പൊക്കം കാണാനെത്തിയ ചിലര്‍ പിതാവിനൊപ്പം നിന്നു സെല്‍ഫി എടുക്കുകയും ഫെയസ്ബുക്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

കല്ലറങ്ങാട്ട് പിതാവും സംഘവും കഴുത്തോളം വെള്ളത്തിലൂടെ നീങ്ങുന്ന ചിത്രം പ്രചരിച്ചതോടെ ബിഷപ്പിനും സംഘത്തിനും നേരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും ആരംഭിച്ചു.

ബിഷപ്സ് ഹൗസിനു പുറത്ത് എന്തിന് ഇറങ്ങുന്നുവെന്നും നാട്ടുകാര്‍ വെള്ളപ്പൊക്കം മൂലം കഷ്ടപ്പെടുമ്പോള്‍ ബിഷപ് കണ്ടു രസിക്കുകയാണെന്നുമൊക്കെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇതാദ്യമല്ല പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സമൂഹ മാധ്യമങ്ങളില്‍ സംഘടിത ആക്രമണം നടക്കുന്നത്.

നേരത്തെ പാലാ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്യാസത്തിന് ഒരുങ്ങുന്നതായ വാര്‍ത്ത വന്നപ്പോഴും കല്ലറങ്ങാട്ട് ബിഷപ്പിനെതിരെ സമൂഹമാധ്യമങ്ങളില്‍ കനത്ത ആക്രമണം നടന്നിരുന്നു. എന്തിനും ഏതിനും ബിഷപ്പിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ചില സംഘങ്ങള്‍ തന്നെ ഇതിനു പിന്നിലുണ്ട്.

അതേ സമയം, പാലായില്‍ വര്‍ഷങ്ങളായി ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന വെള്ളപ്പൊക്കമാണ് ഈ വര്‍ഷം ഉണ്ടായത്. കഴിഞ്ഞ രണ്ടു ദിവസത്തിലേറെയായി പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് പാലാ നഗരത്തില്‍ വെള്ളം ഉയര്‍ന്നത്. ഇന്നു മഴപെയ്ത്തിന് അല്‍പം ശമനം ഉണ്ടെങ്കിലും പാലാ നഗരം വെള്ളത്തില്‍ തന്നെയാണ്. കൊട്ടാരമറ്റത്തും പലയിടത്തും വെള്ളം വളരെ പതുക്കെയാണ് ഇറങ്ങുന്നത്.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: