Pala News

ബിഷപ്പ് ജേക്കബ് മുരിക്കൻ പുസ്തകശേഖരം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനു സമ്മാനിച്ചു

പാലാ: പാലാ രൂപത സഹായമെത്രാൻ പദവിയിൽനിന്നും സ്ഥാനത്യാഗം ചെയ്ത ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ്റെ പുസ്തക ശേഖരം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന് നൽകി. ജേക്കബ് മുരിക്കൻ്റെ പുസ്തക ശേഖരത്തിൽ ഉൾപ്പെട്ട നാനൂറോളം പുസ്തകങ്ങളാണ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനു നൽകിയത്.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഗ്രന്ഥങ്ങളാണ് മാർ ജേക്കബ് മുരിക്കൻ കൈമാറിയത്. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ബിഷപ്പ്സ് ഹൗസിൽ എത്തി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിൽ ഈ പുസ്തകങ്ങൾ ഉൾപ്പെടുത്തി വായനക്കാർക്കു ലഭ്യമാക്കും.

ഗാന്ധിയൻ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന മാർ ജേക്കബ് മുരിക്കൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ പരിപാടികളിൽ ഏറെ താത്പര്യത്തോടെ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published.