ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇദ്ദേഹം നിരീക്ഷണത്തിലാണ്. നേരത്തെ ബിഷപ്പിന്റെ അഭിഭാഷകനും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിന് ഇന്നലെ അദ്ദേഹത്തിന്റെ ജാമ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.

എന്നാല്‍ അഭിഭാഷകനു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ക്വാറന്റയിനില്‍ കഴിയുകയാണെന്നും അതിനാലാണ് കോടതിയില്‍ ഹാജരാകാന്‍ സാധിക്കാത്തതെന്നും ഇന്നലെ ബിഷപ് വെളിപ്പെടുത്തിയിരുന്നു.

join group new

Leave a Reply

%d bloggers like this: