സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശവുമായി മൃഗ സംരക്ഷണ വകുപ്പ്. നിലവില്‍ പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍.
അതേ സമയം തന്നെ, ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് ജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
നിലവില്‍ കണ്ടെത്തിയിട്ടുള്ള H5 N8 വിഭാഗത്തില്‍ പെട്ട വൈറസ് അതിതീവ്ര സ്വഭാവമുള്ളതാണെങ്കിലും 60 ഡിഗ്രി സെന്റി ഗ്രേഡില്‍ ചൂടാക്കുമ്പോള്‍ നശിച്ച് പോകുമെന്നുള്ളത് കൊണ്ട് തന്നെ, പക്ഷികളുടെ ഇറച്ചി മുട്ട എന്നിവ നന്നായി വേവിച്ചു ഭക്ഷിക്കുന്നത് വഴി മനുഷ്യരിലേക്ക് രോഗം പകരില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍.
എന്നാൽ, ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം.
അതേ സമയം, രോഗം സ്ഥിരീകരിച്ച മേഖലകളിലെ പക്ഷികളെയും ഇവയുടെ കഷ്ടവുമെല്ലാം നീക്കം ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. കൈയുറയും മാസ്കും ധരിച്ചു മാത്രമേ ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ കൈകാര്യം ചെയ്യാവൂ.
ദേശാടന പക്ഷികള്‍ വഴിയാണ് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍. നിലവിലെ വൈറസ് മനുഷ്യരിലേക്ക് പകരാന്‍ സാധ്യത കുറവാണെങ്കിലും ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത മൃഗസംരക്ഷണ വകുപ്പ് തള്ളുന്നില്ല.
ജാഗ്രതാ നിര്‍ദേശങ്ങള്‍
- ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ കൈയുറയും മാസ്കും ധരിച്ചു മാത്രമേ കൈകാര്യം ചെയ്യാവൂ.
- പച്ചമാംസം കൈകാര്യം ചെയ്തതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം.
- വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
- കോഴിയിറച്ചിയും മുട്ടയും നന്നായി വേവിച്ചു കഴിക്കുക.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page